‘ചൈനയെ മറികടന്ന മരണനിരക്ക്’; ഇറ്റലിയില്‍ കൊവിഡ് ഇത്ര ഭീതിദമായത് എന്ത്‌കൊണ്ട്? 

‘ചൈനയെ മറികടന്ന മരണനിരക്ക്’; ഇറ്റലിയില്‍ കൊവിഡ് ഇത്ര ഭീതിദമായത് എന്ത്‌കൊണ്ട്? 

Published on

ചൈനയ്ക്ക് പിന്നാലെ കൊവിഡ് 19 ഭീകരമായി പിടിമുറുക്കിയ രാജ്യമാണ് ഇറ്റലി. മരണ നിരക്കുകളില്‍ ചൈനയെയും മറികടന്നു. രാജ്യത്തു നിന്ന് ഓരോദിവസവും പുറത്തുവന്ന കണക്കുകള്‍ ഭയപ്പെടുത്തുന്നതായിരുന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഏറ്റവും അധികം ആളുകള്‍ മരിക്കുന്ന രാജ്യമായി ഇറ്റലി. കഴിഞ്ഞ ശനിയാഴ്ച മാത്രം 793 പേരാണ് മരിച്ചത്. രണ്ടു ദിവസങ്ങളിലായി രാജ്യത്ത് കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ ആശ്വാസകരം തന്നെയാണ്. എന്തുകൊണ്ടാണ് ഇറ്റലിയില്‍ കൊവിഡ് ഇത്ര ഭീകരമായത്?

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 6,078 പേരാണ് ഇറ്റലിയില്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചത്. 63,928 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള മരണനിരക്കിനേക്കാള്‍ കൂടുതലാണ് ഇത്. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 3.8 ശതമാനമാണ് മരണനിരക്ക്. 94 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ജര്‍മ്മനിയില്‍ 0.3 ശതമാനവും.

കഴിഞ്ഞ ഒരു മാസം കൊണ്ടാണ് ഇറ്റലിയില്‍ കാര്യങ്ങള്‍ ഇത്ര ഗുരുതരമായതെന്ന് മിലാനിലെ സാകോ ഹോസ്പിറ്റലിലെ ഇന്‍ഫെക്ഷന്‍ ഡിസീസ് യൂണിറ്റ് മേധാവി മാസിമോ ഗല്ലി പറയുന്നു. 'ആദ്യസമയങ്ങളില്‍ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ, കടുത്ത രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ മാത്രമായിരുന്നു കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. ഇത് രോഗം പടരാനും മരണനിരക്ക് കൂടാനും കാരണമായി. 14 ദിവസമോളമെടുക്കും ഒരാളില്‍ രോഗ ലക്ഷണം പ്രകടമാകാന്‍. ഈ സമയത്തിനുള്ളില്‍ നിരവധി പേരിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടാകും.'- ഗല്ലി അല്‍ജസീറയോട് പറഞ്ഞു.

‘ചൈനയെ മറികടന്ന മരണനിരക്ക്’; ഇറ്റലിയില്‍ കൊവിഡ് ഇത്ര ഭീതിദമായത് എന്ത്‌കൊണ്ട്? 
‘അവശ്യ സേവനക്കാര്‍ക്ക് പാസ്’; വീടിന് പുറത്തിറങ്ങി തെറ്റായ വിവരം നല്‍കിയാല്‍ നടപടിയെന്നും ഡിജിപി 

നടത്തിയ കൊവിഡ് പരിശോധനകളുടെ കുറവും രോഗം വ്യാപിക്കാന്‍ കാരണമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാര്‍ച്ച് 15 വരെ ഇറ്റലിയില്‍ 125,000 കൊവിഡ് ടെസ്റ്റുകളാണ് ചെയ്തത്. മരണനിരക്ക് 0.6 ശതമാനമുള്ള സൗത്ത് കൊറിയയില്‍ ഈ സമയത്തിനുള്ളില്‍ നടത്തിയ കൊവിഡ് ടെസ്റ്റുകള്‍ 340,000 ആണ്. ഇറ്റലിയിലെ മരണനിരക്ക് ഉയരാനുള്ള മറ്റൊരു കാരണം പ്രായമേറിയ ജനസംഖ്യയാണ്. എല്ലാ പ്രായത്തിലുള്ള ആളുകളിലും കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുണ്ട്. പക്ഷെ പ്രായം കൂടുന്നതിനനുസരിച്ച് പ്രതിരോധ ശേഷി കുറയുന്നതിനാല്‍, രോഗം ഗുരുതരമാകുന്നു. ഇറ്റാലിയന്‍ നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇറ്റലിയില്‍ മരിച്ച 85.6 ശതമാനം ആളുകളും 70 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. രാജ്യത്തെ 23 ശതമാനം പൗരന്മാരും 65 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നാണ് കണക്ക്.

മുമ്പു തന്നെ പലരോഗങ്ങളുമുണ്ടായിരുന്നവരാണ് മരിച്ചവരിലേറെയുമെന്ന് ഗല്ലി പറയുന്നു. ഇറ്റലിയുടെ മികച്ച ആരോഗ്യസംരക്ഷണ സംവിധാനം മൂലമാണ് പലരും ഇത്ര പ്രായം വരെ ജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരില്‍ 48 ശതമാനം ആളുകള്‍ക്ക് നേരത്തെ മറ്റേതെങ്കിലും തരത്തിലുള്ള രോഗങ്ങളുണ്ടായിരുന്നതായി നാഷ്ണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകളും പറയുന്നുണ്ട്.

‘ചൈനയെ മറികടന്ന മരണനിരക്ക്’; ഇറ്റലിയില്‍ കൊവിഡ് ഇത്ര ഭീതിദമായത് എന്ത്‌കൊണ്ട്? 
കടകള്‍ തുറക്കുന്നത് 7 മുതല്‍ 5 വരെ; ഉത്തരവിലെ പിഴവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഇറ്റലിയിലെ ജീവിത സാഹചര്യങ്ങളും കൊവിഡ് ഗുരുതരമായി പടരാന്‍ കാരണമായതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്‍ട്രല്‍ ഡയറക്ടര്‍ ലിന്‍ഡ പറയുന്നു. മുതിര്‍ന്ന പൗരന്മാര്‍ പലരും വീടുകളില്‍ തനിച്ച് താമസിക്കുന്നവരായിരിക്കും. ഇവരില്‍ പലരും രോഗലക്ഷണങ്ങള്‍ കണ്ടിട്ടും കാര്യമാക്കിയിട്ടുണ്ടാകില്ല. മാത്രമല്ല ഇവര്‍ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നവരാണെന്നതും രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതായി ലിന്‍ഡ പറഞ്ഞു.

logo
The Cue
www.thecue.in