'ഏഷ്യയിലെ ഏറ്റവും വലിയ ചേരി, കൊവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃക'; ധാരാവി മോഡലിന് അഭിനന്ദനവുമായി ലോകാരോഗ്യസംഘടന

'ഏഷ്യയിലെ ഏറ്റവും വലിയ ചേരി, കൊവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃക'; ധാരാവി മോഡലിന് അഭിനന്ദനവുമായി ലോകാരോഗ്യസംഘടന
Published on

കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ധാരാവി മാതൃകയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ജനസാന്ദ്രതയില്‍ ഏറെ മുന്നിലുള്ള ധാരാവിയില്‍ രോഗവ്യാപനം നിയന്ത്രിക്കാനായത് കൃത്യമായ നിയന്ത്രണങ്ങളിലൂടെയായിരുന്നു. രോഗം പടരാതിരിക്കാനും, വ്യാപനം തടയാനും, പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി മാതൃത തെളിയിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരാവിയില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 12 പുതിയ കേസുകളാണ്. 2359 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 166 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1952 പേര്‍ രോഗമുക്തരായി. 10 ലക്ഷത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവി കൊവിഡ് കാലത്ത് ഏറെ ആശങ്ക ഉയര്‍ത്തിയ പ്രദേശമായിരുന്നു.

'ഏഷ്യയിലെ ഏറ്റവും വലിയ ചേരി, കൊവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃക'; ധാരാവി മോഡലിന് അഭിനന്ദനവുമായി ലോകാരോഗ്യസംഘടന
എണ്‍പതോളം പേര്‍ക്ക് ഒറ്റ ശൗചാലയം, പണം നല്‍കി വാങ്ങുന്ന വെള്ളം, കൊവിഡ് കാലത്തെ ധാരാവി 

വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ന്യൂസിലന്‍ഡ്, ഇറ്റലി, സ്‌പെയിന്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ധാരാവിയും ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു രോഗവ്യാപനം തടയുന്നതിനെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പരാമര്‍ശം.

ഏപ്രില്‍ ആദ്യമായിരുന്നു ധാരാവിയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം പെട്ടെന്ന് പടരാന്‍ സാധ്യതയുള്ള മേഖലയായതിനാല്‍ കടുത്ത നിയന്ത്രങ്ങളാണ് തുടര്‍ന്ന് ഏര്‍പ്പെടുത്തിയത്. രോഗസാധ്യതയുള്ള അമ്പതിനായിരത്തില്‍ അധികം വീടുകളില്‍ ചെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധനകള്‍ നടത്തി. ജനങ്ങളെ തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരുന്നു. സ്‌ക്രീനിങ്ങില്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയവരെ ഉടന്‍ തന്നെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇങ്ങന ശക്തമായ നടപടികളിലൂടെയാണ് ധാരാവിയിലെ പ്രതിദിന കേസുകളുടെ എണ്ണം പിടിച്ചുകെട്ടാന്‍ സാധിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in