വാളയാറിലെത്തിയ ആള്‍ക്ക് കൊവിഡ്; കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ക്വാറന്റൈനില്‍ പോകണം

വാളയാറിലെത്തിയ ആള്‍ക്ക് കൊവിഡ്; കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ക്വാറന്റൈനില്‍ പോകണം
Published on

വാളയാറിലെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആ സമയത്ത് അവിടെയുണ്ടായിരുന്ന പൊതുപ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളുമടക്കമുള്ളവരോട് 14 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇതനുസരിച്ച് അഞ്ച് ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകണം. എംപിമാരായ വികെ ശ്രീകണ്ഠന്‍, ടിഎന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരാണ് ക്വാറന്റൈനില്‍ പോകേണ്ടത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതിര്‍ത്തിയിലെത്തിയ മലയാളികള്‍ക്ക് സംസ്ഥാനത്ത് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിനെ ചൊല്ലിയുള്ള രാഷ്ട്രീയവിവാദം മുറുകുന്നതിനിടെയാണ് ക്വാറന്റൈനില്‍ പോകണമെന്ന നിര്‍ദേശമുണ്ടായിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം.

വാളയാറിലെത്തിയ ആള്‍ക്ക് കൊവിഡ്; കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ക്വാറന്റൈനില്‍ പോകണം
'കൊറോണ വൈറസ് ചിലപ്പോള്‍ സ്ഥിരമായി ഇവിടെ തന്നെയുണ്ടാകും, ലോക്ക് ഡൗണ്‍ മൂലം അത്ഭുതമൊന്നും സംഭവിക്കില്ല'; ലോകാരോഗ്യസംഘടന

50 മാധ്യമപ്രവര്‍ത്തകരും 100 പൊലീസുകാരും നിരീക്ഷണ പട്ടികയിലുണ്ട്. കേരളത്തില്‍ നിന്നുമുള്ള യാത്രാപാസ് ഇല്ലാതെ ചെന്നൈയില്‍ നിന്ന് വാളയാറിലെത്തിയ മലപ്പുറം സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സാമൂഹിക അകലം പാലിച്ചാണ് തങ്ങള്‍ വാളയാര്‍ വഴി എത്തിയവരോട് സംസാരിച്ചതെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലാണ് ഇതിന് പിന്നിലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in