സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ വയനാട് ജില്ലയില്‍

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ വയനാട് ജില്ലയില്‍
Published on

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 8 പേര്‍ക്ക് രോഗമുക്തി. ഇന്ന് പൊസിറ്റീവായ ഒരു കേസ് വയനാട് ജില്ലയിലാണ്. വയനാട് കഴിഞ്ഞ ഒരുമാസത്തില്‍ അധികമായി പൊസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാടിനെ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തി. ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാള്‍ കണ്ണൂര്‍ ജില്ലയിലുള്ളയാളാണ്. കണ്ണൂര്‍ 6, ഇടുക്കി രണ്ട് എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതുവരെ സംസ്ഥാനത്ത് 499 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 21,894 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21,494 പേര്‍ വീടുകളിലും, 410 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 31,183 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 30,358 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

സംസ്ഥാനത്ത് ആകെ 80 ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ട്. 23 എണ്ണം കണ്ണൂര്‍. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ചികിത്സയിലുള്ളത് കണ്ണൂരിലാണ്, 38 പേര്‍. ഇവരില്‍ രണ്ട് പേര്‍ കാസര്‍കോട് സ്വദേശികളാണ്. ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോടും ചികിത്സയിലുണ്ട്.

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. കേന്ദസര്‍ക്കാര്‍ മുന്നോട്ട് വെച്ച പൊതുവായ നിര്‍ദേശങ്ങള്‍ പാലിച്ച് സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ചാകും ഇളവുകള്‍ നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in