'കേരളത്തിലെ റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി'; കെകെ ശൈലജയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ദ ഗാര്‍ഡിയന്‍

'കേരളത്തിലെ റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി'; കെകെ ശൈലജയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ദ ഗാര്‍ഡിയന്‍
Published on

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍. റോക്ക് സ്റ്റാര്‍ എന്നാണ് മന്ത്രിയെ ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 35 ദശലക്ഷം ആളുകളുള്ള കേരളത്തില്‍ നാല് പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും, ഇതിന് കാരണം ആരോഗ്യ മന്ത്രിയുടെ മികച്ച പ്രവര്‍നങ്ങളാണെന്നും ലേഖനം പറയുന്നുണ്ട്. പ്രശസ്ത മെഡിക്കല്‍ ജേണലിസ്റ്റും എഴുത്തുകാരിയുമായ ലോറ സ്പിറ്റിയാണ് ലേഖനമെഴുതിയിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പരിശോധന, രോഗനിര്‍ണയം, ആളുകളുടെ ട്രേസിങ്, തുടങ്ങിയവയിലെല്ലാം കേരളം പ്രവര്‍ത്തിച്ചത് ലോകാരോഗ്യസംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ചായിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ വിദേശത്തുനിന്നെത്തുന്നവര്‍ക്ക് പരിശോധന അടക്കം നിര്‍ബന്ധമാക്കിയിരുന്നു. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലും, മറ്റുള്ളവരെ ഹോം ക്വാറന്റൈനിലുമാക്കി', കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ച് ലേഖനം പറയുന്നു.

'കേരളത്തിലെ റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി'; കെകെ ശൈലജയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ദ ഗാര്‍ഡിയന്‍
'നടന്നുതളര്‍ന്ന് സ്യൂട്ട്‌കേസിന് മുകളില്‍ കിടന്നുറങ്ങുന്ന കുട്ടി, ചരടുകൊണ്ട് കെട്ടിവലിച്ച് അമ്മ'; ലോക്ക്ഡൗണില്‍ വേദനായി ചിത്രം

നിപ്പയുടെ സമയത്ത് ആരോഗ്യമന്ത്രി നടത്തിയ പ്രവര്‍ത്തനങ്ങളും ലേഖനം വിശദീകരിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളാണ് കൊവിഡ് പ്രതിരോധം എങ്ങനെയാകണമെന്നത് സംബന്ധിച്ച ധാരണയുണ്ടാക്കിയതെന്നും ഗാര്‍ഡിയന്‍ പറയുന്നു. ആരോഗ്യ രംഗത്ത് കേരള മോഡല്‍ എന്നൊന്നില്ലായിരുന്നുവെങ്കില്‍, കൊവിഡ് പ്രതിരോധം സാധ്യമാകുമായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞതായി ലേഖനത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in