‘ലോക്ക് ഡൗണ്‍ ആണെങ്കിലും, നെറ്റില്ലെങ്കിലും പഠനം മുടങ്ങരുത്’, ക്ലാസെടുക്കാന്‍ മരത്തിന് മുകളില്‍ കയറി അധ്യാപകന്‍

‘ലോക്ക് ഡൗണ്‍ ആണെങ്കിലും, നെറ്റില്ലെങ്കിലും പഠനം മുടങ്ങരുത്’, ക്ലാസെടുക്കാന്‍ മരത്തിന് മുകളില്‍ കയറി അധ്യാപകന്‍

Published on

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വര്‍ക്ക് ഫ്രം ഹോമിനെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ഇത്തരത്തില്‍ വീട്ടിലിരുന്ന് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുത്ത് നല്‍കുകയാണ് ബംഗാള്‍ സ്വദേശിയായ സുബത്ര പാഠി. ഇന്റര്‍നെറ്റ് സിഗ്നല്‍ വില്ലനായതോടെ മരത്തിന് മുകളിലിരുന്നാണ് ക്ലാസ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മത്സര പരീക്ഷാ പരിശീലനം നല്‍കുന്ന കൊല്‍ക്കത്തയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സുബ്രത പാഠി ക്ലാസെടുക്കുന്നത്. വെസ്റ്റ് ബംഗാളിലെ ബംഗുര ജില്ലയിലുള്ള അഹാന്‍ഡ ഗ്രാമത്തിലാണ് അധ്യാപകന്റെ വീട്. ഇവിടെ ഇന്റര്‍നെറ്റ് സിഗ്നല്‍ മോശമായതിനാലാണ് മരത്തിന് മുകളില്‍ ഇരുന്ന് ക്ലാസെടുക്കാന്‍ സുബ്രതി പാഠി തീരുമാനിച്ചത്.

മരത്തിന് മുകളില്‍ മുളകൊണ്ടുള്ള തട്ടുണ്ടാക്കി അതിന് മുകളിലിരുന്നാണ് ക്ലാസെടുക്കുന്നത്. ചിലസമയങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ക്ലാസുകളെടുക്കേണ്ടി വരുന്നതിനാല്‍ വെള്ളവും ഭക്ഷണവുമായാണ് സുബ്രത പാഠി രാവിലെ മരത്തിന് മുകളില്‍ കയറുന്നത്.

‘ലോക്ക് ഡൗണ്‍ ആണെങ്കിലും, നെറ്റില്ലെങ്കിലും പഠനം മുടങ്ങരുത്’, ക്ലാസെടുക്കാന്‍ മരത്തിന് മുകളില്‍ കയറി അധ്യാപകന്‍
വ്യക്തിവിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് സര്‍ക്കാര്‍, മറുപടി ആവശ്യപ്പെട്ട് സ്പ്രിങ്ക്‌ളറിന് മെയില്‍ അയക്കണം

ഇപ്പോള്‍ തടസമില്ലാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കാനാകുന്നുണ്ടെന്നാണ് സുബ്രതാ പാഠി പറയുന്നത്. കൊവിഡ് ഭീതിയുടെ സമയത്ത് കുടുംബത്തിനൊപ്പമുണ്ടാകാനാണ് നാട്ടിലെത്തിയത്. പക്ഷെ ഒരു അധ്യാപകനെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം ഒഴിവാക്കാനാകില്ലെന്നും, അതിനാലാണ് ഇത്തരമൊരു മാര്‍ഗം കണ്ടെത്തിയതെന്നും സുബ്രത പാഠി ഇന്ത്യ ടുഡേയോട് പറഞ്ഞു.

logo
The Cue
www.thecue.in