നിസാമുദ്ദീന്‍ മതസമ്മേളനം: തമിഴ്‌നാട്ടില്‍ ഒരുദിവസം കൊവിഡ് സ്ഥിരീകരിച്ചത് 110 പേര്‍ക്ക് 

നിസാമുദ്ദീന്‍ മതസമ്മേളനം: തമിഴ്‌നാട്ടില്‍ ഒരുദിവസം കൊവിഡ് സ്ഥിരീകരിച്ചത് 110 പേര്‍ക്ക് 

Published on

തമിഴ്‌നാട്ടില്‍ ബുധനാഴ്ച മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചത് 110 പേരില്‍. ഇവരെല്ലാവരും നിസാമുദ്ദീന്‍ തബ് ലീഗ് ജമാഅത്തുമായി ബന്ധമുള്ളവരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്രാപ്രദേശിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. മതസമ്മേളനത്തില്‍ പങ്കെടുത്ത 67 പേരില്‍ കൂടെ രോഗം സ്ഥിരീകരിച്ചു. നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യാനുള്ള നടപടികള്‍ മറ്റു സംസ്ഥാനങ്ങളും തുടരുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

234 പേരിലാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 190 പേരും നേരിട്ടോ അല്ലാതെയോ മതസമ്മേളനവുമായി ബന്ധമുള്ളവരാണ്. ആന്ധ്രാപ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ച 111 പേരില്‍ 99 പേരും മതസമ്മേളനവുമായി ബന്ധമുള്ളവരാണ്. മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ചിലരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്നെത്തിയ 80ഓളം ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ജനങ്ങള്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകണമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടിരുന്നു.

നിസാമുദ്ദീന്‍ മതസമ്മേളനം: തമിഴ്‌നാട്ടില്‍ ഒരുദിവസം കൊവിഡ് സ്ഥിരീകരിച്ചത് 110 പേര്‍ക്ക് 
കൊവിഡ് 19: സമൂഹവ്യാപനമുണ്ടായാല്‍ കേരളം ആശങ്കപ്പെടേണ്ടതും മുന്‍കരുതല്‍ വേണ്ടതും

തെലങ്കാനയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച 7 പേരും നിസാമുദ്ദീനില്‍ മതസമ്മേളനത്തിന് എത്തിയിരുന്നു. ബുധനാഴ്ച പുതിയതായി 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 88 ആയി. രാജ്യത്താകെ 437 പേരിലാണ് ബുധനാഴ്ച മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1834 ആയി. 41 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

logo
The Cue
www.thecue.in