'അതിഥി തൊഴിലാളികളെ തടയാനാകില്ല', വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

'അതിഥി തൊഴിലാളികളെ തടയാനാകില്ല', വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി
Published on

അതിഥി തൊഴിലാളി വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ആരൊക്കെ നടക്കുന്നുണ്ട്, നടക്കുന്നില്ല എന്നൊക്കെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുക കോടതിക്ക് അസാധ്യമാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കോടതി പറഞ്ഞു. സ്വന്തം നാടുകളിലേക്ക് കാല്‍നടയായി പോകുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്ന ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഹര്‍ജി തള്ളുകയും ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മഹാരാഷ്ട്രയില്‍ റെല്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ അതിഥിതൊഴിലാളികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ച കാര്യവും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. ആളുകള്‍ ട്രാക്കില്‍ കിടന്നുറങ്ങിയാല്‍ ആര്‍ക്കാണ് അവരെ തടയാന്‍ കഴിയുക എന്ന് കോടതി പറഞ്ഞു. ആലക് അലോക് എന്ന അഭിഭാഷകനാണ് വിഷയത്തില്‍ ഹര്‍ജി നല്‍കിയത്.

'സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ആളുകള്‍ സ്വന്തം നാടുകളിലേക്ക് നടക്കുകയാണ് അത് എങ്ങനെ തടയാനാകും?', കോടതി ചോദിച്ചു. പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കി നല്‍കിയതാണ് ഹര്‍ജിയെന്ന് പറഞ്ഞ കോടതി, അഭിഭാഷകനെ വിമര്‍ശിക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in