'അതിഥി തൊഴിലാളികളുടേത് ദയനീയമായ അവസ്ഥ, വേദനാജനകം'; മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി

'അതിഥി തൊഴിലാളികളുടേത് ദയനീയമായ അവസ്ഥ, വേദനാജനകം'; മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി
Published on

ലോക്ക് ഡൗണില്‍ സ്വദേശങ്ങളിലേക്ക് നടന്ന് പോകേണ്ടി വരുന്ന അതിഥി തൊഴിലാളികളുടേത് ദയനീയമായ അവസ്ഥയെന്ന് മദ്രാസ് ഹൈക്കോടതി. തൊഴിലാളികള്‍ക്ക് അവശ്യസേവനങ്ങള്‍ ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ കോടതി, കേന്ദ്രത്തിനോട് റിപ്പോര്‍ട്ട് തേടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതിഥി തൊഴിലാളികള്‍ കാല്‍നടയായി സ്വന്തം നാടുകളിലേക്ക് പോകുന്നത് കാണുന്നത് ദുഃഖകരമാണ്. യാത്രയ്ക്കിടെ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതിഥിതൊഴിലാളികളുടെ ദുരുിതം കണ്ടവര്‍ക്ക് കണ്ണുനീര്‍ നിയന്ത്രിക്കാനാകുന്നില്ല. ഇത് മറ്റൊന്നുമല്ല മനുഷ്യദുരന്തമാണ്. എല്ലാ സംസ്ഥാനങ്ങളും അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സേവനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും കോടതി പറഞ്ഞു. അതിഥി തൊഴിലാളികളുടെ ക്ഷേമവും, സുരക്ഷയും ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പറഞ്ഞ കോടതി, തമിഴ്‌നാട് സര്‍ക്കാരിനെയും വിമര്‍ശിച്ചു.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനം കാര്യക്ഷമമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പട്ടിക ഹാജരാക്കാനും മദ്രാസ് ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in