മാലിദ്വീപില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും കപ്പലുകളെത്തി; 633 പേര്‍ മടങ്ങുന്നത് തൊഴില്‍ നഷ്ടപ്പെട്ട്

മാലിദ്വീപില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും കപ്പലുകളെത്തി; 633 പേര്‍ മടങ്ങുന്നത് തൊഴില്‍ നഷ്ടപ്പെട്ട്
Published on

മാലിദ്വീപില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമുള്ള പ്രവാസികളുമായി കപ്പല്‍ കൊച്ചിതുറമുഖത്തെത്തി. മാലിദ്വീപില്‍ നിന്നും ഐഎന്‍എസ് ജലാശ്വയില്‍ മടങ്ങിയെത്തിയത് 440 മലയാളികള്‍ ഉള്‍പ്പടെ 698 പേരാണ്. ഇതില്‍ 633 പേരും മടങ്ങുന്നത് തൊഴില്‍ നഷ്ടപ്പെട്ടാണെന്നാണ് വിവിരം. സംഘത്തില്‍ 595 പുരുഷന്മാരും, 103 സ്ത്രീകളും, 14 കുട്ടികളും, 19 ഗര്‍ഭിണികളുമുണ്ടായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പോര്‍ട്ടില്‍ സജ്ജീകരിച്ചിരുന്ന മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ യാത്രക്കാരെ എല്ലാവരെയും തെര്‍മല്‍ സ്‌കാനിങ് നടത്തി. എഎന്‍എസ് ജലാശ്വയില്‍ കൊവിഡ് രോഗലക്ഷണമുള്ള ആരെങ്കിലുമുള്ളതായി വിവരം ലഭിച്ചിട്ടില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. വിമാനത്തില്‍ എത്തിയവര്‍ക്കുള്ള പ്രോട്ടോക്കോള്‍ തന്നെയാണ് കപ്പലില്‍ എത്തുന്നവരുടെ കാര്യത്തിലും പിന്തുടരുക. യാത്രക്കാര്‍ക്ക് ബിഎസ്എന്‍എല്‍ സിം കാര്‍ഡ് നല്‍കിയതായും, ലഗേജുകള്‍ അണുവിമുക്തമാക്കിയതായും കളക്ടര്‍ അറിയിച്ചു.

മാലിദ്വീപില്‍ നിന്നെത്തിയവരില്‍ 156 പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. മറ്റ് 16 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവരും തിരിച്ചെത്തി. ലക്ഷദ്വീപില്‍ നിന്നും എംവി അറേബ്യന്‍ സീ കപ്പലില്‍ എത്തിയത് 121 യാത്രക്കാരാണ്. വൈദ്യപരിശോധനയില്‍ ആര്‍ക്കെങ്കിലും കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മറ്റുള്ളവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ഇതര സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ എറണാകുളത്തെ നിരീക്ഷണ കേന്ദ്രങ്ങളിലാകും ക്വാറന്റൈനില്‍ കഴിയേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in