'കൊറോണ വൈറസ് വുഹാനില്‍ നേരത്തെ തന്നെ ബാധിച്ചിരിക്കാം', സാറ്റലൈറ്റ് ചിത്രങ്ങളുമായി ഗവേഷകര്‍

'കൊറോണ വൈറസ് വുഹാനില്‍ നേരത്തെ തന്നെ ബാധിച്ചിരിക്കാം', സാറ്റലൈറ്റ് ചിത്രങ്ങളുമായി ഗവേഷകര്‍
Published on

ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ചൈനയിലെ വുഹാനില്‍ കൊറോണവൈറസ് ബാധിച്ചിരിക്കാമെന്ന് പഠനം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ സാറ്റലൈറ്റ് ഡാറ്റകള്‍ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇത്തരമൊരു സാധ്യത ചൂണ്ടിക്കാട്ടുന്നത്. 2019 ആഗസ്റ്റ് മുതല്‍ വുഹാനിലെ പ്രധാന അഞ്ച് ആശുപത്രികള്‍ക്ക് പുറത്ത് തിരക്ക് വര്‍ധിച്ചിരുന്നതായി ഗവേഷകര്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്റര്‍നെറ്റില്‍ ചുമ, ഡയേറിയ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഇക്കാലയളവില്‍ വളരെയധികം സെര്‍ച്ച് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്. ആശുപത്രികള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഈ കാലയളവില്‍ ഉണ്ടായത്. ഇത് നോവല്‍ കൊറോണ വൈറസിന്റെ ആരംഭമായിരുന്നിരിക്കാം എന്ന് ഗവേഷകരില്‍ ഒരാളായ ജോണ്‍ ബ്രൗണ്‍സ്‌റ്റെയിന്‍ ബിബിസിയോട് പറഞ്ഞു. വ്യക്തമായ ഉത്തരം ലഭിക്കുന്നതിനായി ഇനിയും നിരവധി പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

'കൊറോണ വൈറസ് വുഹാനില്‍ നേരത്തെ തന്നെ ബാധിച്ചിരിക്കാം', സാറ്റലൈറ്റ് ചിത്രങ്ങളുമായി ഗവേഷകര്‍
'എന്റെ മോള് ഒരിക്കലും കോപ്പിയടിക്കില്ല, നീതി കിട്ടണം', സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമമെന്ന് പിതാവ്

അതേസമയം ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചൂനിങ് ഈ റിപ്പോര്‍ട്ടുകളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. ശുദ്ധ അസംബന്ധമെന്നാണ് ചൊവ്വാഴ്ച നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അവര്‍ റിപ്പോര്‍ട്ടിനെ വിശേഷിപ്പിച്ചത്. ഊഹാപോഹങ്ങള്‍ മാത്രമാണ് ഈ കണ്ടെത്തലിന് പിന്നിലെന്നും അവര്‍ പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in