ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ്; ആദ്യം സ്വീകരിച്ചവരില്‍ പുടിന്റെ മകളും

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ്; ആദ്യം സ്വീകരിച്ചവരില്‍ പുടിന്റെ മകളും
Published on

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ച് റഷ്യ. വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും, വാക്‌സിന്റെ പ്രവര്‍ത്തനം ഫലപ്രദമാണെന്നും മന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെ പുടിന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോകത്തിനായുള്ള പ്രധാന ചുവടുവെയ്പ് എന്നായിരുന്നു പുടിന്‍ വാക്‌സിന്‍ വികസിപ്പിച്ചതിനെ വിശേഷിപ്പിച്ചത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി, വാക്‌സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്കറിയാം. ആവശ്യമായ എല്ലാ പരിശോധനകളിലും വാക്‌സിന്‍ വിജയമായിരുന്നു. തന്റെ മക്കളില്‍ ഒരാള്‍ വാക്‌സിന്‍ സ്വീകരിച്ചതായും, മകള്‍ സുഖമായിരിക്കുന്നതായും പുടിന്‍ അറിയിച്ചു.

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ്; ആദ്യം സ്വീകരിച്ചവരില്‍ പുടിന്റെ മകളും
ലോകത്തെ ആദ്യ കൊവിഡ് വാക്‌സിനുമായി റഷ്യ; രജിസ്‌ട്രേഷന്‍ 12ന്

വാകിസിന്റെ ഉത്പാദനത്തോടൊപ്പം തന്നെ കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുമെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഈ മാസം തന്നെ വാക്‌സിന്‍ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷമാകുമ്പോളേക്കും ലക്ഷക്കണക്കിന് ഡോസ് കൊവിഡ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്.

റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ ഗവേഷണ കേന്ദ്രവും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്. അതേസമയം വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ റഷ്യനടത്തിയത് തിരക്ക് പിടിച്ചാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇത് വലിയ വിപത്തിന് കാരണമായേക്കാമെന്ന ആശങ്കയും ഈ രംഗത്തെ വിദഗ്ധര്‍ പങ്കുവെക്കുന്നു. ധൃതിയേക്കാള്‍ നടപടിക്രമം പൂര്‍ണമായി പാലിക്കുന്നതിലാവണം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടനയും നേരത്തെ റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in