കാറില്‍ പൊലീസ് സൈറണ്‍ ഘടിപ്പിച്ച് കറക്കം; പ്രശസ്ത റെസ്റ്റോറന്റ് ഉടമ കുടുങ്ങി 

കാറില്‍ പൊലീസ് സൈറണ്‍ ഘടിപ്പിച്ച് കറക്കം; പ്രശസ്ത റെസ്റ്റോറന്റ് ഉടമ കുടുങ്ങി 

Published on

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ, പൊലീസ് സൈറണ്‍ ഉപയോഗിച്ച് കാറില്‍ കറങ്ങി പ്രശസ്ത റെസ്റ്റോറന്റ് ഉടമ അലി കൂളര്‍. ഗള്ളി ബോയ്, വാസ്തവ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തമായ മുംബൈയിലെ കൂളര്‍ എന്ന റെസ്റ്റോറന്റിന്റെ ഉടമയാണ് അലി. മുംബൈ നഗരത്തിലൂടെയായിരുന്നു ഇയാളുടെ കറക്കം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അലി കൂളര്‍ സൈറണ്‍ ഇട്ട് കാറില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇടയ്ക്ക് കൊറോണ എന്ന് പറഞ്ഞ് ഇയാള്‍ ചിരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. മാസ്‌ക് വെച്ചുകൊണ്ടാണ് ഇയാളുടെ ഡ്രൈവിങ്. വാഹനത്തിനകത്ത് നിന്ന് തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്.

സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് മുംബൈ പൊലീസ് പറയുന്നത്. പൊലീസ് കസ്റ്റഡിയിലായതിന് ശേഷമുള്ള അലി കൂളറിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തനിക്ക് തെറ്റുപറ്റിയെന്നും ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്നും തന്നെ ആരും അനുകരിക്കെതുതെന്നും രണ്ടാമത്തെ വീഡിയോയില്‍ ഇയാള്‍ പറയുന്നു.

logo
The Cue
www.thecue.in