'സാമ്പത്തിക പാക്കേജ് പുനപരിശോധിക്കണം, ജനങ്ങളുടെ കൈവശം നേരിട്ട് പണമെത്തിക്കൂ', കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി

'സാമ്പത്തിക പാക്കേജ് പുനപരിശോധിക്കണം, ജനങ്ങളുടെ കൈവശം നേരിട്ട് പണമെത്തിക്കൂ', കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി
Published on

കേന്ദ്രസര്‍ക്കാരന്റെ സാമ്പത്തിക പാക്കേജ് അപര്യാപ്തമെന്നും പുനപരിശോധിക്കാന്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി. ജനങ്ങളുടെ കയ്യില്‍ നേരിട്ട് പണമെത്തിക്കണം. അല്ലെങ്കില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും സൂം വീഡിയോകോളിലൂടെ രാഹുല്‍ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഈ ഘട്ടത്തില്‍ രാഷ്ട്രീയം കളിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ രാഹുല്‍, രാജ്യത്തെ കര്‍ഷക തൊഴിലാളികളെയും അതിഥി തൊഴിലാളികളെയും കൈവിടാന്‍ സാധിക്കില്ലെന്നും അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ അമ്മമാര്‍ എന്തും ചെയ്യും, അതുപോലെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ പണമെത്തിക്കണം. പാവപ്പെട്ടവരുടെ കയ്യില്‍ പണമെത്തിക്കുക എന്നത് അത്യാവശ്യമാണ്. ഇന്ത്യ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ് ഉള്ളത്. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പടെ പ്രതിസന്ധിയിലാണ്. രാജ്യത്ത് റേറ്റിങ് ഉണ്ടാക്കുന്നത് കര്‍ഷകരും തൊഴിലാളികളുമാണ്. അവരെ ഈ ഘട്ടത്തില്‍ സംരക്ഷിച്ചില്ലെങ്കില്‍ സമ്പദ്‌മേഖലയില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത് നല്ല കാര്യമാണ്. പക്ഷേ, പാക്കേജ് തീര്‍ത്തും അപര്യാപ്തമാണ്. ലോക്ക്ഡൗണ്‍ പൂര്‍ണമായും നീക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ശ്രദ്ധാപൂര്‍വ്വം കരുതലോടെ ഇളവുകള്‍ നല്‍കുകയാണ് വേണ്ടത്. പ്രായമായവരെയും രോഗികളെയും പരിഗണിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in