‘ഞാന്‍ ഫ്രീയായിട്ട് നില്‍ക്കുകയല്ലേ, എന്നെ നാടിന് അറിയില്ലേ’; പിആര്‍ ഏജന്‍സി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ രൂക്ഷ മറുപടി 

‘ഞാന്‍ ഫ്രീയായിട്ട് നില്‍ക്കുകയല്ലേ, എന്നെ നാടിന് അറിയില്ലേ’; പിആര്‍ ഏജന്‍സി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ രൂക്ഷ മറുപടി 

Published on

കൊവിഡ് അവലോകന യോഗശേഷമുള്ള വാര്‍ത്താസമ്മേളനങ്ങള്‍ക്ക് പിന്നില്‍ പി ആര്‍ ഏജന്‍സിയാണെന്ന പ്രതിപക്ഷാരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ താന്‍ ഏതെങ്കിലും പിആര്‍ ഏജന്‍സിയുടെ നിര്‍ദേശത്തിന് കാത്തിരിക്കുകയാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മറ്റാരുടേങ്കിലും ഉപദേശം തേടി മറുപടി പറയുന്നതല്ല തന്റെ ശീലമെന്നും ഏതെങ്കിലും ചോദ്യത്തോട് പ്രതികരിക്കാതിരിക്കുന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘ഞാന്‍ ഫ്രീയായിട്ട് നില്‍ക്കുകയല്ലേ, എന്നെ നാടിന് അറിയില്ലേ’; പിആര്‍ ഏജന്‍സി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ രൂക്ഷ മറുപടി 
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് 19 : സാമൂഹ്യ വ്യാപനമില്ലെന്ന്‌ മുഖ്യമന്ത്രി 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നിങ്ങള്‍ കുറച്ചുകാലമായല്ലോ ഈ കയ്യിലും കുത്തി നടക്കുന്നത്. ഇപ്പോള്‍ പുതുതായിട്ട് വന്നതല്ലാലോ. ഞാനും കുറച്ചു കാലമായി കയ്യിലും കുത്തി ഇവിടെ നില്‍ക്കുന്നത്. നമ്മള്‍ തമ്മില്‍ ഇപ്പോള്‍ ആദ്യമായിട്ട് കാണുകയല്ലാലോ. കുറേക്കാലമായി കണ്ടുകൊണ്ടിരിക്കുകയാണല്ലോ. നമ്മള്‍ തമ്മില്‍ സംസാരിക്കേണ്ടത് എങ്ങനെയാണെന്ന് മറ്റാരോടെങ്കിലും പെട്ടെന്ന് ഉപദേശം തേടി മറുപടി പറയുക എന്നതാണ് എന്റെ ശീലമെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ലാട്ടോ. നിങ്ങള്‍ ഒരുപാട് ചോദ്യം ചോദിക്കുന്നില്ലേ. എന്നാല്‍ ഞാന്‍ ആ പിആര്‍ ഏജന്‍സിയെ ബന്ധപ്പെടേണ്ടതല്ലേ. നിങ്ങളുടെ ചെവിയില്‍ ചിലപ്പോള്‍ വെയ്ക്കാറുണ്ട് ചില സാധനങ്ങള്‍, അങ്ങനെയൊന്നും എന്റെ ചെവിയില്‍ ഇപ്പോള്‍ ഇല്ലാലോ, എന്ത് ചോദിക്കണമെന്ന് നിങ്ങള്‍ക്ക് നിര്‍ദേശങ്ങളുണ്ടാകും. അങ്ങനെ നിര്‍ദേശം വരാനുള്ള ഒരു സാധനവും എന്റെ കയ്യിലില്ലാലോ. ഞാന്‍ ഫ്രീയായിട്ട് നില്‍ക്കുകയല്ലേ നിങ്ങള്‍ ഫ്രീ ആയിട്ട് ചോദിക്കുകയല്ലേ, ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതിരിക്കുന്നുണ്ടോ. ഏതെങ്കിലും പിആര്‍ ഏജന്‍സിയുടെ മറുപടിക്ക് കാത്തിരിക്കുകയാണോ ഞാന്‍. എന്നെ ഈ നാടിന് അറിയില്ലേ. കൂടുതലൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. ആരെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ അതേറ്റെടുത്ത് പറയാന്‍ നിങ്ങള്‍ തയ്യാറാകുന്നല്ലോ എന്ന ദൗര്‍ഭാഗ്യം മാത്രമേ അതിലുള്ളൂ.

logo
The Cue
www.thecue.in