ആരോഗ്യപ്രവര്‍ത്തകരോട് ക്ഷമാപണം, പുഷ്പവൃഷ്ടി നടത്തി വരവേറ്റ് പൂന്തുറ നിവാസികള്‍

ആരോഗ്യപ്രവര്‍ത്തകരോട് ക്ഷമാപണം, പുഷ്പവൃഷ്ടി നടത്തി വരവേറ്റ് പൂന്തുറ നിവാസികള്‍
Published on

ആരോഗ്യപ്രവര്‍ത്തകരോട് ക്ഷമാപണവുമായി പൂന്തുറ നിവാസികള്‍. കൊവിഡ് ഡ്യൂട്ടിക്കായി പൂന്തുറയിലെത്തിയ ആരോഗ്യപ്രവര്‍ത്തകരെ പൂക്കള്‍ വിതറിയാണ് പൂന്തൂറ നിവാസികള്‍ വരവേറ്റത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞുവെച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

തങ്ങളുടെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചു എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കാന്‍ തീരുമാനിച്ചത്. പൂന്തുറയിലെ വാര്‍ഡ് കൗണ്‍സിലറും പ്രദേശത്തെ വൈദികരുമടക്കം മുന്‍കൈ എടുത്താണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്വീകരണം ഒരുക്കിയത്.

അതേസമയം പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം തയ്യാറാക്കി. 92 കിടക്കകള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ രോഗം സ്ഥിരീകരിക്കുന്നവരെ ഇവിടേക്കാകും മാറ്റുക.

Related Stories

No stories found.
logo
The Cue
www.thecue.in