രാജ്യത്ത് 24 മണിക്കൂറിനിടെ 22,771 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം ബാധിക്കുന്നത് ഇതാദ്യമാണ്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 6,48,315 ആയി. 442 പേരാണ് കഴിഞ്ഞ ദിവസം മാത്രം മരിച്ചത്, ആകെ മരണം 18,655.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നിലവില്‍ 2,35,433 പേര്‍ ചികിത്സയിലുണ്ട്. 3,94,266 പേര്‍ രോഗമുക്തരായി. അതേസമയം രോഗമുക്തി നിരക്ക് വര്‍ധിച്ച് 60.80 ശതമാനത്തിലെത്തിയതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് 20,000ല്‍ അധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,92,990 ആയി. 8,376 പേരാണ് ഇതുവരെ മരിച്ചത്. വെള്ളിയാഴ്ച മാത്രം 198 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 1385 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ 94,695 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, 1904 പേര്‍ മരിച്ചു. കര്‍ണാടകയില്‍ 19,710 പേര്‍ക്ക് രോഗം സ്ഥിരികീരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 1694 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.