മലപ്പുറത്ത് മരിച്ചയാള്‍ക്ക് കൊവിഡില്ല; സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി

മലപ്പുറത്ത് മരിച്ചയാള്‍ക്ക് കൊവിഡില്ല; സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി
Published on

മലപ്പുറത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച കീഴാറ്റൂര്‍ സ്വദേശിക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. ഒടുവിലത്തെ പരിശോധനാഫലം നെഗറ്റീവാണ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയായിരുന്ന വീരാന്‍കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.ഹൃദ്രോഗവും വൃക്കരോഗവും കാരണമാണ് മരണം. കൊവിഡ് മരണമായി കണക്കാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് കൊവിഡില്ലെന്ന് വ്യക്തമായത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊവിഡ് രോഗിയെന്ന നിലയിലുള്ള മുന്‍കരുതല്‍ വേണ്ട. പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കാരം നടത്തണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. 20 അധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കരുത്.

ഏപ്രില്‍ രണ്ടിനാണ് വീരാന്‍ കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച നടത്തിയ സാംപിള്‍ പരിശോധനയില്‍ നെഗറ്റീവായിരുന്നു. ഇതോടെ രോഗമുക്തി നേടിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 40 വര്‍ഷമായി ഹൃദ്രോഗിയാണ്. വൃക്ക സംബന്ധമായ അസുഖത്തിനും ചികിത്സ തേടിയിരുന്നു. കേരളത്തിലെ സ്ഥിതി ഭദ്രമാണെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in