24 മണിക്കൂറില്‍ 3967 പുതിയ രോഗികള്‍; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു

24 മണിക്കൂറില്‍ 3967 പുതിയ രോഗികള്‍; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു
Published on

രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 81,870 ആയി. വെള്ളിയാഴ്ച രാവിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 2649 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3967 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറ് പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

51,401 പേരാണ് നിലവില്‍ രാജ്യത്താകെ ചികിത്സയിലുള്ളത്. 27919 പേര്‍ രോഗമുക്തരായി. കൊവിഡ് രോഗികളുടെ പകുതിയില്‍ കൂടുതലും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 1602 കേസുകളാണ് സ്ഥിരീകരിച്ചത്. ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 27,524 ആണ്. 44 പേരാണ് 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മരിച്ചത്. ഇതില്‍ 25ഉം മുംബൈയിലാണ്.

24 മണിക്കൂറില്‍ 3967 പുതിയ രോഗികള്‍; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു
ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ തിരുവനന്തപുരത്തെത്തി; രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി

മഹാരാഷ്ട്രയില്‍ 1019 പേരാണ് കൊറോണ വൈറസ് മൂലം ഇതുവരെ മരിച്ചത്. മാര്‍ച്ച് 19നായിരുന്നു ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ ഇതുവരെ 9591 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ 8470 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in