എറണാകുളത്ത് ഒരു മുസ്ലിം പള്ളിയും തുറക്കില്ല, നാടിന്റെ നന്മ പ്രധാനമെന്ന് സംയുക്ത മഹല്ല് കമ്മിറ്റി

എറണാകുളത്ത് ഒരു മുസ്ലിം പള്ളിയും തുറക്കില്ല, നാടിന്റെ നന്മ പ്രധാനമെന്ന് സംയുക്ത മഹല്ല് കമ്മിറ്റി
Published on

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, നാടിന്റെ നന്‍മ പ്രധാനമായതിനാല്‍ എറണാകുളത്ത് ഒരു പള്ളിയും തുറക്കുന്നില്ലെന്ന് സംയുക്ത മഹല്ല് കമ്മിറ്റി. എരുമേലി മഹല്ല് മുസ്ലീം ജമാഅത്തിന്റെ കീഴിലുള്ള പള്ളികളും തുറക്കില്ല. കണ്ണൂരില്‍ സുന്നി സംഘടനകളുടെ ആസ്ഥാനമായ അബ്‌റാര്‍ മസ്ജിദിലും ഇപ്പോള്‍ ആരാധനാ നടപടികള്‍ പുനരാരംഭിക്കുന്നില്ല. കോഴിക്കോട്ടെ മൊയ്തീന്‍ പള്ളി, നടക്കാവ് പള്ളി, പുനലൂര്‍ ആലഞ്ചേരി മുസ്ലിം ജമാഅത്തിന് കീഴിലുള്ള പള്ളികള്‍ തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് എന്നിവയും ഉടന്‍ തുറക്കുന്നില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. ചൊവ്വാഴ്ച മുതലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ ലോക്ക്ഡൗണില്‍ ഇളവുള്ളത്. ഇതിനായി സര്‍ക്കാര്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.

എറണാകുളത്ത് ഒരു മുസ്ലിം പള്ളിയും തുറക്കില്ല, നാടിന്റെ നന്മ പ്രധാനമെന്ന് സംയുക്ത മഹല്ല് കമ്മിറ്റി
സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കൊവിഡ് 19 ; 50 പേര്‍ക്ക് രോഗമുക്തി

പത്ത് വയസ്സുവരെയുള്ള കുട്ടികളും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരും എത്തരുത്. കൈകഴുകാനുള്ള പ്രത്യേക സംവിധാനം ഒരുക്കണം. സാനിറ്റൈസര്‍ ലഭ്യമാക്കണം, പ്രവേശനവും തിരിച്ചുപോക്കും രണ്ട് വഴികളിലൂടെയാകണം, കൊവിഡ് ബോധവല്‍ക്കരണം ഉറപ്പാക്കണം, തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. ഗുരുവായൂരില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ 600 പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. വഴിയമ്പലം വരെ മാത്രമാണിത്. പ്രസാദവും നിവേദ്യവും ഉണ്ടാകില്ല. 60 വിവാഹങ്ങള്‍ വരെ ഒരു ദിവസം നടത്താം. പക്ഷേ ഒരു കല്യാണത്തിന് 50 പേരില്‍ കൂടുതല്‍ പേര്‍ പാടില്ല. ജൂണ്‍ 15 നാണ് ഓണ്‍ലൈന്‍ രജസ്‌ട്രേഷന്‍ നിലവില്‍ വരിക. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയാണ് ദര്‍ശനം അനുവദിക്കുന്നത്. മണിക്കൂറില്‍ 200 പേരെ മാത്രമേ കടത്തിവിടൂ. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതേസമയം ശബരിമലയിലെ മേല്‍ശാന്തിമാര്‍ക്ക് 65 വയസ്സ് പരിധിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in