കോവിഡിനെ ഒരു പാട് പേര്‍ഗൗരവത്തോടെ കാണാത്തതില്‍ സങ്കടമെന്ന് മോഹന്‍ലാല്‍

കോവിഡിനെ ഒരു പാട് പേര്‍ഗൗരവത്തോടെ കാണാത്തതില്‍ സങ്കടമെന്ന് മോഹന്‍ലാല്‍

Published on

കോവിഡ് രോഗവ്യാപനത്തെ ഒരുപാട് പേര്‍ ഗൗരവത്തോടെ കാണാത്തതില്‍ സങ്കടമുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. തനിക്ക് രോഗം വരില്ലെന്നാണ് ചിലരുടെ ചിന്ത. ജനതാ കര്‍ഫ്യൂ ദിനത്തില്‍ ചെന്നൈയിലെ വീട്ടിലാണ്. ഒരാഴ്ച മുമ്പ് ചെന്നൈയില്‍ വന്നതാണ്. പിന്നീട് കോവിഡ് നിയന്ത്രണമുള്ളതിനാല്‍ പോയില്ല. എറണാകുളത്തെ വീട്ടില്‍ അമ്മ സുഖമില്ലാതെ ഇരിക്കുന്നതിനാല്‍ ആരും വരേണ്ടതില്ലെന്ന നിയന്ത്രണമുണ്ട്.

എക്‌സ്ട്രാ കെയര്‍ എല്ലാവരും എടുക്കണം. നമ്മുക്കിത് ശീലമില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഒരു മഹാവിപത്തിനെ നേരിടാന്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. പൗരന്‍ എന്ന നിലയില്‍ ഓരോരുത്തരുടെ ധര്‍മ്മമാണ്.

മോഹന്‍ലാല്‍

നമ്മുക്ക് മാത്രമല്ല മറ്റുള്ളവര്‍ക്ക് പകരാന്‍ സാധ്യതയുള്ള രോഗമാണ്. എല്ലാവരും ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അപേക്ഷിക്കുകയാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുകയാണ്. വ്യക്തി ശുചിത്വം ഈ ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കരുത്. മനോരമാ ന്യൂസ് ചാനലിലാണ് മോഹന്‍ലാലിന്റെ പ്രതികരണം.

കോവിഡിനെ ഒരു പാട് പേര്‍ഗൗരവത്തോടെ കാണാത്തതില്‍ സങ്കടമെന്ന് മോഹന്‍ലാല്‍
ഒരുമിച്ചുള്ള മദ്യപാനം അപകടം, ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ ലംഘനം, ബാറുകളും ബിവറേജും പൂട്ടിയിടണമെന്ന് ഐഎംഎ

പരസ്പരം സഹായിക്കേണ്ട സമയം കൂടിയാണ്. പ്രളയവും നിപ്പയും കേരളം കണ്ടിട്ടുണ്ട്. അത് പോലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് കൂടിയുണ്ടാകണമെന്നും മോഹന്‍ലാല്‍. ഇന്ത്യ കോവിഡ് വ്യാപനത്തെ ്തിജീവിക്കുമെന്നാണ് പ്രതീക്ഷയെന്നും മോഹന്‍ലാല്‍.

കോവിഡിനെ ഒരു പാട് പേര്‍ഗൗരവത്തോടെ കാണാത്തതില്‍ സങ്കടമെന്ന് മോഹന്‍ലാല്‍
‘12 മണിക്കൂറില്‍ വൈറസ് നശിക്കും’ ,ദയവായി ഈ നുണ പ്രചരണം നടത്തരുത്, ഡോ.ജിനേഷ് പി എസിന്റെ കുറിപ്പ്
logo
The Cue
www.thecue.in