ജനങ്ങളെ കോവിഡ് രോഗിയാക്കുക എന്ന കടുത്ത മാനസിക രോഗമാണ് കോൺഗ്രസ് - ബി.ജെ.പി. നേതാക്കൾക്ക്: എം.എം മണി

ജനങ്ങളെ കോവിഡ് രോഗിയാക്കുക എന്ന കടുത്ത മാനസിക രോഗമാണ് കോൺഗ്രസ് - ബി.ജെ.പി. നേതാക്കൾക്ക്: എം.എം മണി
Published on

കൊവിഡ് വ്യാപനത്തിനിടെ നടക്കുന്ന കോണ്‍ഗ്രസ്-ബിജെപി സമരങ്ങളെ വിമര്‍ശിച്ച് മന്ത്രി എം.എം മണി. ജനങ്ങളെ കൊറോണ വൈറസിനരികിലേക്ക് കൂട്ടിക്കൊണ്ടുപോയി കോവിഡ് രോഗിയാക്കുക എന്ന കടുത്ത മാനസിക രോഗമാണ് കോണ്‍ഗ്രസ് - ബി.ജെ.പി. നേതാക്കള്‍ക്കെന്ന് മണി ഫേസ്ബുക്ക് കുറിപ്പില്‍.

ജനങ്ങളെ കബളിപ്പിച്ച് തെരുവിലിറക്കി കോവിഡ് വ്യാപിപ്പിക്കാനുള്ള ശ്രമം

കോവിഡ് രോഗികളുടെ എണ്ണം കുറച്ചു കാണിക്കുന്നുവെന്ന് പ്രചരിപ്പിച്ച പ്രതിപക്ഷ നേതാക്കൾ ഇപ്പോൾ കൂട്ടി കാണിക്കുന്നുവെന്ന പ്രചരണത്തിൽ! ട്രിപ്പിൾ ലോക് ഡൗണിലുള്ള സ്ഥലങ്ങളിൽ നിന്നു പോലും ജനങ്ങളെ കബളിപ്പിച്ച് തെരുവിലിറക്കി കോവിഡ് വ്യാപിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് ഇക്കൂട്ടർ.

ജനങ്ങളെ കൊറോണ വൈറസിനരികിലേക്ക് കൂട്ടിക്കൊണ്ടുപോയി കോവിഡ് രോഗിയാക്കുക എന്ന കടുത്ത മാനസിക രോഗമാണ് കോൺഗ്രസ് - ബി.ജെ.പി. നേതാക്കൾക്ക് പിടിപെട്ടിരിക്കുന്നത്. ഇവരുടെ 'പരിപാടികൾ' കാണുന്ന എല്ലാവർക്കും ഇത് മനസ്സിലാകും.

ഈ അവസരത്തിൽ കോവിഡിൽ നിന്നും രക്ഷനേടാൻ കൈക്കൊള്ളുന്ന മുൻകരുതലുകൾക്കൊപ്പംഇവരുടെ കാര്യത്തിലും അതേ മുൻകരുതലുകളെങ്കിലും സ്വീകരിക്കാൻ വളരെ ജാഗ്രതയോടെ ജനങ്ങൾ തയ്യാറാകേണ്ടിയിരിക്കുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനത്തില്‍ കേരളത്തെ ലോകത്തിനുതന്നെ മാതൃകയാക്കി മാറ്റിയ എല്‍ ഡി എഫ് സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനുള്ള സമരമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും കുറ്റപ്പെടുത്തിയിരുന്നു. വിമാനത്താവള കള്ളക്കടത്ത് കേസിന്റെ മറവില്‍ സമരം സംഘടിപ്പിക്കുന്നത് അധികാരമോഹത്തെ മുന്‍നിര്‍ത്തിയുള്ള വില കുറഞ്ഞ രാഷ്ട്രീയം മാത്രമാണ്. കോവിഡ് പ്രൊട്ടോകോള്‍പോലും കാറ്റില്‍ പറത്തി അക്രമാസക്ത സമരം നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് ഈ രോഗവ്യാപനത്തിന്റെ ആപല്‍ഘട്ടത്തില്‍ മനുഷ്യജീവന്‍വച്ചുള്ള പന്താടലാണ്

ജനങ്ങളെ കോവിഡ് രോഗിയാക്കുക എന്ന കടുത്ത മാനസിക രോഗമാണ് കോൺഗ്രസ് - ബി.ജെ.പി. നേതാക്കൾക്ക്: എം.എം മണി
നിഷ്‌കളങ്കരായ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ!, പൂന്തുറ പ്രതിഷേധത്തില്‍ ആഷിഖ് അബു

Related Stories

No stories found.
logo
The Cue
www.thecue.in