ഡല്‍ഹിയില്‍ അതിഥിതൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി പ്രയോഗം; അബദ്ധമെന്ന് അധികൃതര്‍

ഡല്‍ഹിയില്‍ അതിഥിതൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി പ്രയോഗം;  അബദ്ധമെന്ന് അധികൃതര്‍
Published on

കൊവിഡ് പരിശോധനയുടെ ഭാഗമായി ഡല്‍ഹി ലജ്പത് നഗറിലുള്ള സ്‌കൂളിന് മുന്നില്‍ കാത്തുനിന്ന അതിഥി തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി തളിച്ച് പ്രാദേശിക ഭരണകൂടം. സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. സ്‌പ്രേ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ക്ക് യന്ത്രത്തിന്റെ മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ സംഭവിച്ചതാണ് അതെന്നും, സംഭവിച്ചത് അബദ്ധമാണെന്നും സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രത്യേക ട്രെയിനില്‍ കയറുന്നതിന് മുമ്പായി സ്‌കൂളിന് മുന്നില്‍ കൂടിനിന്ന നൂറ് കണക്കിന് അതിഥി തൊഴിലാളികള്‍ക്ക് മേലാണ് അണുനാശിനി തളിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സ്‌കൂളിന് സമീപം വീടുകളുള്ളതിനാല്‍, പരിസരവും റോഡും അണുവിമുക്തമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, അണുനാശിനി തളിക്കുന്ന മെഷീന്റെ സമ്മര്‍ദ്ദം കുറച്ചുനേരം കൈകാര്യം ചെയ്യാന്‍ ജീവനക്കാര്‍ക്ക് കഴിയാതിരുന്നതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ പറയുന്നു.

ഭാവിയില്‍ ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ പേരില്‍ അതിഥി തൊഴിലാളികളോട് മാപ്പ് ചോദിക്കുന്നതായും സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in