വൈറസ് വ്യാപനം ഇല്ലാതാക്കാന്‍ അസമില്‍ 'കൊറോണ ദേവി'ക്ക് പൂജ; കാറ്റ് വന്ന് വൈറസിനെ നശിപ്പിക്കുമെന്ന് വാദം

വൈറസ് വ്യാപനം ഇല്ലാതാക്കാന്‍ അസമില്‍ 'കൊറോണ ദേവി'ക്ക് പൂജ; കാറ്റ് വന്ന് വൈറസിനെ നശിപ്പിക്കുമെന്ന് വാദം
Published on

കൊവിഡ് വ്യാപനം തടയാന്‍ പൂജ നടത്തി അസമിലെ ഒരു വിഭാഗം. കൊറോണ വൈറസിനെ ദേവിയെന്ന് പറഞ്ഞാണ് ആരാധന. അസമിലെ സ്ത്രീകള്‍ കൊറോണ ദേവീ പൂജ നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കെ, 'കൊറോണ ദേവീ പൂജ' മാത്രമാണ് മഹാമാരിയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന വിചിത്രവാദവുമായാണ് ചിലര്‍ പൂജ നടത്തുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിശ്വനാഥ് ചരിയാലിയിലും, ദാരംഗ് ജില്ലയിലും, ഗുവാഹത്തിയിലുമുള്‍പ്പടെ പൂജ നടന്നുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിശ്വനാഥ് ചരിയാലിയില്‍ പുഴക്കരയിലാണ് ശനിയാഴ്ച ചില സ്ത്രീകള്‍ ചേര്‍ന്ന് പൂജ നടത്തിയത്. 'ഞങ്ങള്‍ കൊറോണ ദേവിക്കായി പൂജ നടത്തുകയാണ്, പൂജയ്ക്ക് ശേഷം കാറ്റ് വന്ന് വൈറസിനെ നശിപ്പിക്കും', പൂജയില്‍ പങ്കെടുത്ത ഒരു യുവതി പറയുന്നു.

വൈറസ് വ്യാപനം ഇല്ലാതാക്കാന്‍ അസമില്‍ 'കൊറോണ ദേവി'ക്ക് പൂജ; കാറ്റ് വന്ന് വൈറസിനെ നശിപ്പിക്കുമെന്ന് വാദം
എട്ട് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചു; യുപിയില്‍ ഗര്‍ഭിണി ആംബുലന്‍സില്‍ മരിച്ചു

ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ പൂജ നടന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ പൂജ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in