'ഇങ്ങനെയല്ല ബോധവത്കരണം'; ലോക് ഡൗണില്‍ പൊലീസിനോട് തട്ടിക്കയറി സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍

'ഇങ്ങനെയല്ല ബോധവത്കരണം'; ലോക് ഡൗണില്‍ പൊലീസിനോട് തട്ടിക്കയറി സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍
Published on

ലോക് ഡൗണിനിടെ പുറത്തിറങ്ങിയ യാത്രക്കാരെ ബോധവത്കരിച്ച പൊലീസുകാരോട് തട്ടിക്കയറി സിപിഎം നേതാവ്. എറണാകുളം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പൊലീസുകരോട് മോശമായി പെരുമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

വാഹനം തടഞ്ഞ പൊലീസുകരോട് തന്റെ പേര് സക്കീര്‍ ഹുസൈനാണെന്നും സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറിയാണെന്നും പറയുന്നു. മനസ്സിലാക്കാതെ വര്‍ത്തമാനം പറയരുത്. സാറ് പറഞ്ഞ കാര്യം മനസിലായെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കുന്നു. തങ്ങള്‍ ബോധവ്തകരണം നടത്തുകയാണ്. രാവിലെ മുതല്‍ വീട്ടിലിരിക്കുന്ന ആളാണെന്ന് സക്കീര്‍ ഹുസൈന്‍ പറയുന്നു. ബോധവത്കരണം നടത്തി അത്രയേയുള്ളുവെന്നാണ് പൊലീസുകാരന്‍ തിരിച്ചു പറയുന്നത്. ഇങ്ങനെയല്ല ബോധവത്കരണം നടത്തേണ്ടതെന്ന് പറഞ്ഞ് സക്കീര്‍ ഹുസൈന്‍ കാറോടിച്ച് പോയി. പിന്നെ എങ്ങനെയാണ് ബോധവത്കരണം നടത്തേണ്ടതെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ചോദ്യം.

ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥനോട് സിപിഎം നേതാവ് മോശമായി പെരുമാറിയത് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ലോക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് 2535 പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റ് നടന്നത് കോട്ടയത്താണ്. 481 പേരെയാണ് കോട്ടയത്ത് അറസ്റ്റ് ചെയ്തത്. 1636 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.1271 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Related Stories

No stories found.
logo
The Cue
www.thecue.in