തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി

തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി

Published on

രാജ്യത്ത് കൊവിഡ് 19 രൂക്ഷമായി ബാധിച്ച പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രീന്‍ സോണുകളില്‍ ഇളവ് നല്‍കാവുന്നതാണെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങില്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യോഗത്തില്‍ സംസാരിച്ച ഒമ്പത് മുഖ്യമന്ത്രിമാരും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്നായിരുന്നു അഭിപ്രായപ്പെട്ടത്. വൈറസ് ബാധയുടെ തീവ്രതയനുസരിച്ച്, വിവിധ മേഖലകളായി തിരിച്ച് ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കാനാണ് കേന്ദ്രനീക്കമെന്നാണ് സൂചന. രോഗവ്യാപനം തടയാനുള്ള കര്‍ശന നടപടികളും ഉണ്ടായേക്കും. യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് അന്തിമതീരുമാനം കേന്ദ്രം പീന്നീട് പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഇന്ന് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരമില്ല എന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിന് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത്ഷാ പിണറായി വിജയന്‍ അടക്കമുള്ള മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ചിരുന്നു. ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ യോഗത്തില്‍ നിലപാടെടുത്തത്. ഇതേനിലപാട് മുഖ്യമന്ത്രി അമിത് ഷായെയും അറിയിച്ചിരുന്നു.

logo
The Cue
www.thecue.in