പൂജാമുറിയില്‍ 'കൊറോണദേവി'യെ പ്രതിഷ്ഠിച്ച് കൊല്ലം സ്വദേശി; വാക്‌സിന്‍ കണ്ടെത്താന്‍ കഴിയണമെന്ന് പ്രാര്‍ത്ഥന

പൂജാമുറിയില്‍ 'കൊറോണദേവി'യെ പ്രതിഷ്ഠിച്ച് കൊല്ലം സ്വദേശി; വാക്‌സിന്‍ കണ്ടെത്താന്‍ കഴിയണമെന്ന് പ്രാര്‍ത്ഥന
Published on

ഉത്തര്‍പ്രദേശിലും ബിഹാറിലുമടക്കം കൊറോണ വൈറസിനെ ദേവിയായി കണ്ട് പ്രാര്‍ത്ഥന നടത്തുന്നവരുടെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കാറോണവൈറസിനെ വീട്ടില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുകയാണ് കൊല്ലം സ്വദേശിയായ അനിലന്‍. മകള്‍ തെര്‍മോക്കോളില്‍ ഉണ്ടാക്കിയ കൊറോണയുടെ രൂപമാണ് അനിലന്‍ ആരാധിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വൈറസിന് വാക്‌സിന്‍ കണ്ടെത്താന്‍ കഴിയണം എന്നതാണ് പാര്‍ത്ഥനയുടെ ലക്ഷ്യം. കൊറോണ എന്നത് വൈറസ് ആണെന്നറിയാം, എന്നാല്‍ ഇതിനെ ഒരു ദേവി ഭാവത്തില്‍ ഹൈന്ദവ സങ്കല്‍പ്പമനുസരിച്ച് പൂജിക്കുന്നു. കൊറോണ രൂപത്തെ ദേവിയായി കണ്ട് മാനവരാശിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് അനിലന്‍ പറയുന്നു. എന്നാല്‍ രോഗം വരുമ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും അനിലന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

'മഹാവ്യാധിയുടെ കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍, വാക്‌സിന്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്മാര്‍, പൊലീസ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ സമസ്ത മേഖലയിലും പ്രവര്‍ത്തിക്കുന്ന മനുഷ്യസ്‌നേഹികള്‍ക്ക് വേണ്ടിയാണ് കൊറോണദേവിയെ പൂജിക്കുന്നതും ആരാധിക്കുന്നതും.' താന്‍ പ്രവചനങ്ങളൊന്നും നടത്തുന്നില്ല, ആര്‍ക്കും ദര്‍ശനം നടത്താന്‍ അനുവാദവുമില്ല. മെഡിക്കല്‍ സയന്‍സിനെയും ആരോഗ്യവകുപ്പിനെയും ആശ്രയിക്കാനാണ് പറയുന്നത്. ആത്‌കൊണ്ട് തന്നെ ഇത് ഒരു അന്ധവിശ്വാസമാകില്ലെന്നും അനിലന്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in