കാസര്‍ഗോഡന്‍ അതിര്‍ത്തികളിലെ രോഗികളുടെ ദുരിതം തുടരും, സമ്മര്‍ദ്ദത്തിന് പിന്നാലെ വയനാട് വഴിയുള്ള റോഡുകള്‍ തുറന്ന് കര്‍ണാടക 

കാസര്‍ഗോഡന്‍ അതിര്‍ത്തികളിലെ രോഗികളുടെ ദുരിതം തുടരും, സമ്മര്‍ദ്ദത്തിന് പിന്നാലെ വയനാട് വഴിയുള്ള റോഡുകള്‍ തുറന്ന് കര്‍ണാടക 

Published on

രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടക കേരളത്തിലേക്കുള്ള അതിര്‍ത്തി മണ്ണിട്ട് അടച്ചത് വിവാദമായിരുന്നു. സംസ്ഥാനത്തിന്റെ സമ്മര്‍ദ്ദത്തിന് പിന്നാലെ രണ്ട് പ്രധാന റോഡുകള്‍ തുറക്കാന്‍ കര്‍ണാടക തീരുമാനിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അടിയന്തര യോഗം ചേര്‍ന്നിരുന്നു. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയായിരുന്നു ഇടപെടല്‍.

വയനാട് വഴിയുള്ള രണ്ട് റോഡുകള്‍ തുറക്കാനാണ് തീരുമാനം. മംഗലാപുരത്തെ ആശുപത്രികളിലേക്ക് രോഗികളുമായി ചികില്‍സയ്ക്ക് കടത്തിവിടണമെന്ന കേരളത്തിന്റെ അഭ്യര്‍ത്ഥന കര്‍ണാടക അംഗീകരിച്ചിട്ടില്ല. വിരാജ്‌പേട്ട-മാക്കൂട്ടം വഴി കണ്ണൂരില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള റോഡ് തുറക്കില്ല. റോഡ് മണ്ണിട്ട് അടച്ച കര്‍ണാടകയുടെ നീക്കത്തിനെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജനും, ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും രംഗത്ത് വന്നിരുന്നു.

അടിയന്തര ചികില്‍സയ്ക്കായി കര്‍ണാടകയിലേക്ക് പോകുന്ന അതിര്‍ത്തി ജില്ലകളിലെ രോഗികളെയും, ചരക്കുനീക്കത്തെയും ഇത് വലിയ തോതില്‍ ബാധിച്ചിരുന്നു. മംഗലാപുരം കാസര്‍ഗോഡ് പാത, മൈസൂര്‍ എച്ച് ഡി കോട്ട വഴി മാനന്തവാടി, ഗുണ്ടല്‍രപ്പേട്ട് മുത്തങ്ങ വഴി സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ റോഡുകളാണ് ചരക്കുനീക്കത്തിനായി തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

 കാസര്‍ഗോഡന്‍ അതിര്‍ത്തികളിലെ രോഗികളുടെ ദുരിതം തുടരും, സമ്മര്‍ദ്ദത്തിന് പിന്നാലെ വയനാട് വഴിയുള്ള റോഡുകള്‍ തുറന്ന് കര്‍ണാടക 
കോവിഡ് കാലത്ത് പ്രത്യാശ നല്‍കുന്ന15 സിനിമകള്‍   

കേരളത്തിന്റെ എതിര്‍പ്പിന് പിന്നാലെയും കര്‍ണാടക കുടകിലേക്കുള്ള കുട്ട പഴയ പോലീസ് ഗേറ്റിന് സമീപമുള്ള റോഡ് മണ്ണിട്ട് അടച്ചിരുന്നു. അന്തര്‍സംസ്ഥാന അതിര്‍ത്തികള്‍ മണ്ണിട്ട് അടക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് പരിഗണിക്കാതെയായിരുന്നു കര്‍ണാടകയുടെ നീക്കം. കാസര്‍ഗോഡ് ജില്ലയിലെ അതിര്‍ത്തി ഗ്രാമത്തിലെ അര്‍ബുദ രോഗികളും ഹൃദ്രോഗികളും ഉള്‍പ്പെടെ ചികില്‍സയ്ക്കായി ആശ്രയിച്ചിരുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. റോഡ് മണ്ണിട്ട് അടച്ചത് ഈ മേഖലയില്‍ ഉള്ളവരെ സാരമായി ബാധിച്ചിട്ടുണ്ട്.

logo
The Cue
www.thecue.in