ലോക് ഡൗണില്‍ ആനകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി സര്‍ക്കാര്‍ പണം അനുവദിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പ്രതിസന്ധി നേരിടുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. അഞ്ച് കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം വാങ്ങുന്നതിനുള്ള തുക നല്‍കുക. കണക്കെടുപ്പ് നടത്തി ഏറ്റവും ആവശ്യമെന്ന് കാണുന്നവയ്ക്ക് തീറ്റ വാങ്ങുന്നതിനുള്ള തുക നല്‍കണമെന്ന് മൃഗ സംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തുക വിനിയോഗിക്കുന്നതിന്റെ സാക്ഷ്യപത്രം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കണം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആനകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രതിസന്ധി നേരിട്ടിരുന്നു. തെരുവ് നായകള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്.