‘കൊവിഡ് കണ്ടെത്താന്‍ പേപ്പര്‍സ്ട്രിപ്പ് ടെസ്റ്റ്, ഒരു മണിക്കൂറില്‍ ഫലമറിയാം’, വഴിത്തിരിവ് സൃഷ്ടിച്ച് ഇന്ത്യയിലെ ഗവേഷകര്‍ 

‘കൊവിഡ് കണ്ടെത്താന്‍ പേപ്പര്‍സ്ട്രിപ്പ് ടെസ്റ്റ്, ഒരു മണിക്കൂറില്‍ ഫലമറിയാം’, വഴിത്തിരിവ് സൃഷ്ടിച്ച് ഇന്ത്യയിലെ ഗവേഷകര്‍ 

Published on

കൊവിഡ് 19 വ്യാപനത്തിനിടെ വഴിത്തിരിവായി ഇന്ത്യന്‍ ഗവേഷകരുടെ കണ്ടുപിടുത്തം. ഒരു മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധനാഫലം അറിയാന്‍ സാധിക്കുന്ന പേപ്പര്‍ സ്ട്രിപ്പ് ടെസ്റ്റുകളാണ് ന്യൂഡല്‍ഹിയിലുള്ള സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ (സിഎസ്‌ഐആര്‍) നേതൃത്വത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ചുള്ള ഈ പരിശോധനയിലൂടെ ഒരു മണിക്കൂറിനുള്ളില്‍ ഫലമറിയാനാകും എന്നതാണ് പ്രത്യേകത.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രണ്ടുവര്‍ഷമായി ഇത്തരത്തില്‍ ഒരു ടെസ്റ്റിങ് ഉപകരണത്തിന്റെ പരീക്ഷണത്തിലായിരുന്നു തങ്ങളെന്ന് സിഎസ്‌ഐആറിന്റെ പ്രധാന ലാബോറട്ടറിയായ ജെനോമിക് ആന്റ് ഇന്റെഗ്രേറ്റീവ് ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ ദേബ്‌ജ്യോതി ചക്രബര്‍ത്തി പറയുന്നു. ജനുവരിയില്‍ ചൈനയില്‍ കൊവിഡ് 19 പടര്‍ന്നുപിടിച്ചപ്പോഴാണ്, ഈ ടെസ്റ്റ് വഴി കൊവിഡ് കണ്ടെത്താന്‍ സാധിക്കുമോ എന്ന പരീക്ഷണങ്ങള്‍ ആരംഭിച്ചത്. രണ്ട് മാസമെടുത്തു തങ്ങള്‍ക്ക് ഈ ഫലങ്ങള്‍ കണ്ടെത്താനെന്നും ദേബ്‌ജ്യോതി പറഞ്ഞതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘കൊവിഡ് കണ്ടെത്താന്‍ പേപ്പര്‍സ്ട്രിപ്പ് ടെസ്റ്റ്, ഒരു മണിക്കൂറില്‍ ഫലമറിയാം’, വഴിത്തിരിവ് സൃഷ്ടിച്ച് ഇന്ത്യയിലെ ഗവേഷകര്‍ 
ലോക് ഡൗണില്‍ ആരും ഒറ്റയ്ക്കല്ല;രാജ്യത്തിന്റെ സാമൂഹിക ശക്തി പ്രകടമാകുന്നുവെന്ന് പ്രധാനമന്ത്രി

'പ്രഗ്‌നന്‍സി ടെസ്റ്റിന് ഉപയോഗിക്കുന്ന പേപ്പര്‍ സ്ട്രിപ്പുകള്‍ക്ക് സമാനമാണ് ഈ കൊവിഡ് ടെസ്റ്റ് കിറ്റ്. വളരെ എളുപ്പത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് ഫലമറിയാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. റാപ്പിഡ് ടെസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി, ഒരു സാധാരണ ലാബോറട്ടികളില്‍ വരെ ഈ പരിശോധന നടത്താന്‍ സാധിക്കും. കൊവിഡ് വ്യാപനം ഇനിയും വര്‍ധിച്ചാല്‍, പ്രാദേശിക തലത്തില്‍ പരിശോധനകള്‍ നടത്തുക എന്നത് വളരെ പ്രധാനമായിരിക്കും. മാത്രമല്ല, ടെസ്റ്റ് സാംപിളുകള്‍ ദൂരത്തേക്ക് കൊണ്ട് പോകുന്നത് ഒഴിവാക്കുകയും ചെയ്യാം.'- ഗവേഷകരില്‍ ഒരാളായ ഡോക്ടര്‍ അനുരാഗ് അഗര്‍വാള്‍ പറഞ്ഞു.

ഡോ. സൗവിക് മെയ്തി, ഡോ. ദേബ്‌ജ്യോതി ചക്രബര്‍ത്തി എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. കൊവിഡ് 19 കണ്ടത്തൊന്‍ ഉപയോഗിക്കുന്ന പിസിആര്‍ ടെസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ ഏകദേശം 4500 രൂപയാണ് ചിലവ് വരുന്നത്. എന്നാല്‍ പേപ്പര്‍ സ്ട്രിപ്പ് ടെസ്റ്റുകളുടെ ചെലവ് 500 രൂപ മാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

logo
The Cue
www.thecue.in