'പാവങ്ങളെ സഹായിക്കാന്‍ രാജ്യത്തിന് 65,000 കോടി രൂപ വേണ്ടി വരും', ലോക്ക് ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്നും രഘുറാം രാജന്‍

'പാവങ്ങളെ സഹായിക്കാന്‍ രാജ്യത്തിന് 65,000 കോടി രൂപ വേണ്ടി വരും', ലോക്ക് ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്നും രഘുറാം രാജന്‍
Published on

കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ 65,000 കോടി രൂപ വരെ വേണ്ടി വരുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ലോക്ക് ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ വീഡിയോ അഭിമുഖത്തില്‍ രഘുറാം രാജന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക- ആരോഗ്യ രംഗത്തെ വിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് തുടക്കമിട്ടായിരുന്നു, രാഹുല്‍ ഗാന്ധി രഘുറാം രാജനുമായി ചര്‍ച്ച നടത്തിയത്. ലോക്ക് ഡൗണ്‍ ഇനിയും നീട്ടിയാല്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാകും. ജനങ്ങളെ കൂടുതല്‍ കാലം പോറ്റാനുള്ള ശേഷി ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ നിയന്ത്രിതമായി ലോക്ക് ഡൗണ്‍ മാറ്റേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതും കൃത്യമായ വീക്ഷണത്തോടെയും ജാഗ്രതയോടെയുമായിരിക്കണം. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ അടച്ചിടണം. മറ്റിടങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നും രഘുറാം രാജന്‍ പറഞ്ഞു.

പൊതുഗതാഗരം അടക്കമുള്ള സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിന് വ്യക്തമായ പദ്ധതികള്‍ വേണം. കൊവിഡ് പ്രതിരോധത്തിന് ജനങ്ങളെ പ്രാപ്തരാക്കാന്‍ അധികാരം വികേന്ദ്രീകരണം അനിവാര്യമാണെന്നും, കൊവിഡ് പരിശോധന വ്യാപകമാക്കണമെന്നും ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ദരിദ്രരെ സഹായിക്കാന്‍ എത്ര പണം ആവശ്യമാണെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന്, 65,000 കോടി രൂപ ആവശ്യമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Related Stories

No stories found.
logo
The Cue
www.thecue.in