‘വ്യാജ സന്ദേശങ്ങളിൽ വീഴരുത്’, കോവിഡിന്റെ മറവിൽ സൈബർ തട്ടിപ്പ്, ജനങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ ജാഗ്രതാ നിർദ്ദേശം

‘വ്യാജ സന്ദേശങ്ങളിൽ വീഴരുത്’, കോവിഡിന്റെ മറവിൽ സൈബർ തട്ടിപ്പ്, ജനങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ ജാഗ്രതാ നിർദ്ദേശം

‘വ്യാജ സന്ദേശങ്ങളിൽ വീഴരുത്’, കോവിഡിന്റെ മറവിൽ സൈബർ തട്ടിപ്പ്, ജനങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ ജാഗ്രതാ നിർദ്ദേശം
Published on

രാജ്യത്ത് കോവിഡിന്റെ മറവിൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യത. ഐ ടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ മുന്നറിയിപ്പ്. ഇമെയിലായും എസ് എം എസ് വഴിയും സാമൂഹ്യ മാധ്യമ അകൗണ്ടുകളിലൂടെയും സന്ദേശങ്ങളെത്താമെന്നാണ് കേന്ദ്ര ഗവണ്മെന്റ് നൽകുന്ന സൂചന. കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന ആരോഗ്യ വകുപ്പിന്റെയോ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട ഏജൻസികളുടെയോ മേൽവിലാസത്തിനോട് സാമ്യമുള്ള വിലാസങ്ങളിൽ നിന്നാകും സന്ദേശങ്ങൾ എത്തുക. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ മേഖലകളിൽ കോവിഡ് പരിശോധന നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഉത്തരവുണ്ടെന്നും ഇതിനെ തുടർന്നാണ് സന്ദേശങ്ങളിലൂടെ വിവരശേഖരണം നടത്തുന്നതെന്നുമാണ് തെറ്റിദ്ധരിപ്പിക്കുന്നത്. വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ സൗജന്യമായി കോവിഡ് പരിശോധന നടത്തുമെന്നാണ് വാഗ്ദാനം.

‘വ്യാജ സന്ദേശങ്ങളിൽ വീഴരുത്’, കോവിഡിന്റെ മറവിൽ സൈബർ തട്ടിപ്പ്, ജനങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ ജാഗ്രതാ നിർദ്ദേശം
ലോകം പുതിയതും അപകടകരവുമായ ഘട്ടത്തിലേക്ക്, കോവിഡില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വ്യക്തികളുടെ പേര്, മേൽവിലാസം, മൊബൈൽ നമ്പർ, പാൻകാർഡ് ആധാർകാർഡ് വിവരങ്ങൾ, മറ്റ് തിരിച്ചറിയൽ രേഖകൾ തുടങ്ങിയവയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പങ്കുവെക്കാൻ ആവശ്യപ്പെടും. വിവരങ്ങൾ ലഭിച്ച ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വീട്ടിലെത്തി സാമ്പിളുകൾ ശേഖരിക്കുമെന്നും സന്ദേശത്തിൽ പറയുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനകൾക്ക് ആവശ്യമായ തുക മുൻകൂറായി നൽകണമെന്നും പരിശോധനക്ക് ശേഷം പണം മടക്കി നൽകുമെന്നും സന്ദേശത്തിൽ പറയുന്നു. കൂടുതൽ വിശ്വാസ്യത നേടുന്നതിനായി 20 ലക്ഷത്തിന് മുകളിൽ ആളുകളുടെ വിവരങ്ങൾ ഈ രീതിയിൽ ശേഖരിച്ചിട്ടുണ്ടെന്നും ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കും.

കോവിഡ് സമയത്തെ സൈബർ ആക്രമണങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്

ഇന്ത്യയിലെ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുക്കുക.

വ്യാജ സന്ദേശങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുക.

കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ

കോവിഡുമായി ബന്ധപ്പെട്ട് സർക്കാർ നേരിട്ട് നൽകുന്ന നിർദ്ദേശങ്ങൾ മാത്രം പാലിക്കുക.

കോവിഡുമായി ബന്ധപ്പെട്ട വ്യാജസന്ദേശങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സൈബർ സെല്ലിനെയോ കേന്ദ്ര സർക്കാരിന്റെ ഐ ടി സെല്ലിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെയോ വിവരം അറിയിക്കുക.

logo
The Cue
www.thecue.in