കൊവിഡിന് ഡെക്‌സാമെതാസോണ്‍; അനുമതി നല്‍കി ആരോഗ്യമന്ത്രാലയം

കൊവിഡിന് ഡെക്‌സാമെതാസോണ്‍; അനുമതി നല്‍കി ആരോഗ്യമന്ത്രാലയം
Published on

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് ഡെക്‌സാമെതാസോണ്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. മെഥില്‍പ്രിഡ്‌നിസോളോണിന് പകരമാണ് ഡെക്‌സാമെതാസോണ്‍ പരീക്ഷിക്കുന്നത്. ഇത് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്ലിനിക്കല്‍ മാനേജുമെന്റ് പ്രോട്ടോക്കോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി.

ആരോഗ്യമേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ചാണ ഡെക്‌സാമെതാസോണ്‍ ഉള്‍പ്പെടുത്തിയതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഈ മരുന്ന് മാറ്റങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്ന രോഗികളിലെ മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. ദേശീയ അവശ്യമരുന്ന് പട്ടികയിലുള്ളതാണ് ഡെക്‌സാമെതാസോണ്‍. മരുന്ന് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഓക്‌സ്‌ഫേഡ് സര്‍വകലാശാല നടത്തിയ പരീക്ഷണത്തില്‍ ഈ മരുന്ന് വിജയകരമായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കാന്‍ ലണ്ടന്‍ തീരുമാനിച്ചു. ചെലവ് കുറഞ്ഞ സ്റ്റിറോയിഡാണെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നത് ബ്രിട്ടന്‍ വിലക്കിയിരുന്നു. 2,104 രോഗികളിലായിരുന്നു ഓക്‌സ്‌ഫേഡ് യൂണിവേഴ്‌സിറ്റി പരീക്ഷണം നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in