'നിയന്ത്രണം ശക്തമാക്കണം', കേരളത്തില്‍ സമൂഹവ്യാപനം തുടങ്ങിയെന്ന് ഐഎംഎ

'നിയന്ത്രണം ശക്തമാക്കണം', കേരളത്തില്‍ സമൂഹവ്യാപനം തുടങ്ങിയെന്ന് ഐഎംഎ
Published on

കേരളത്തില്‍ കൊവിഡ് 19 സമൂഹവ്യാപനം ആരംഭിച്ചുവെന്ന് ഐഎംഎ. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കണം. ജനങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ഘട്ടമാണ് ഇത്. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചതായും ഐഎംഎ പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മൂന്ന് കാരണങ്ങളാലാണ് ഐഎഎ സമൂഹവ്യാപനം നടന്നുവെന്ന നിഗമനത്തിലെത്തിയത്. രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നത് ഒരു കാരണമാണ്. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കു പോലും രോഗം വരുന്നു. കേരളത്തില്‍ നിന്ന് രോഗലക്ഷണങ്ങളില്ലാതെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് അവിടെ വെച്ച് കൊവിഡ് പോസിറ്റീവാകുന്നു.

സമൂഹവ്യാപനത്തിലേക്ക് കടക്കുമ്പോള്‍ രോഗ നിയന്ത്രണം എളുപ്പമാകില്ല. സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടണം. നിയന്ത്രണം ശക്തമാക്കണം. കൊവിഡ് വരില്ല എന്ന വിചാരത്തിലാണ് ജനങ്ങളില്‍ പലരും. അവരില്‍ ഉത്തരവാദിത്തം വരാന്‍ കര്‍ശന നിയന്ത്രണം ആവശ്യമാണെന്നും, വീണ്ടും ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് കേരളത്തിലെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in