ഡോക്ടര്‍ വിളിപ്പുറത്തുണ്ട് ; ലോക്ക് ഡൗണില്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാത്തവര്‍ക്കായി HelloDocKerala 

ഡോക്ടര്‍ വിളിപ്പുറത്തുണ്ട് ; ലോക്ക് ഡൗണില്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാത്തവര്‍ക്കായി HelloDocKerala 

Published on

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണില്‍ ആശുപത്രികളില്‍ പോകാന്‍ സാധിക്കാത്ത ഇതര അസുഖക്കാരുടെ പരിശോധനയ്ക്കായി ഓണ്‍ലൈന്‍ സംവിധാനം. HelloDocKerala എന്ന വെബ്‌സൈറ്റിലൂടെയാണ് പരിശോധനയും വിദഗ്‌ധോപദേശവും ലഭ്യമാക്കുന്നത്. അറുപതോളം ഡോക്ടര്‍മാരുടെയും ഒരു സംഘം എഞ്ചിനീയര്‍മാരുടെയും കൂട്ടായ്മയാണ് ഈ നൂതന ആശയത്തിന് പിന്നില്‍. ലോക്ക് ഡൗണില്‍ ആശുപത്രികളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും അവിടങ്ങളില്‍ നേരിട്ടെത്തുന്നതില്‍ ആശങ്കയുള്ളവര്‍ക്കും സഹായമെത്തിക്കാനാണ് ഈ സംരംഭം.

ഡോക്ടര്‍ വിളിപ്പുറത്തുണ്ട് ; ലോക്ക് ഡൗണില്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാത്തവര്‍ക്കായി HelloDocKerala 
‘ഹനുമാന്‍ സഞ്ജീവനി എത്തിച്ചതുപോലെ’; മരുന്നിനായി മോദിക്ക് ബ്രസീല്‍ പ്രസിഡന്റിന്റെ കത്ത് 

സേവനം ആവശ്യമുള്ളവര്‍ www.hellodockerala.com എന്ന വെബ്‌സൈറ്റിലൂടെ വിശദാംശങ്ങള്‍ അറിയിക്കുകയാണ് വേണ്ടത്. ഇതിനായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടായിരുന്നാല്‍ മതി. വെബ്‌സൈറ്റില്‍ കാണുന്ന അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കണം. ഓരോ വ്യക്തിക്കും വ്യത്യസ്തമായ വീഡിയോ/ഓഡിയോ കോണ്‍ഫറന്‍സിങ് ലിങ്കുകളാണ് ലഭ്യമാവുക. അതിലൂടെ ഡോക്ടറോട് ആശയവിനിമയം നടത്താം. രോഗിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം.

ഡോക്ടര്‍ വിളിപ്പുറത്തുണ്ട് ; ലോക്ക് ഡൗണില്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാത്തവര്‍ക്കായി HelloDocKerala 
‘ഫെയ്‌സ് മാസ്‌കുകള്‍ക്ക് കൊവിഡിനെ തടഞ്ഞുനിര്‍ത്താനാകില്ല’; ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് 

രണ്ട് ദിവസത്തിനിടയില്‍ 84 പേര്‍ ബന്ധപ്പെട്ടെന്ന് ഇതിന്റെ നേതൃനിരയിലുള്ള ഡോ. വീണ ജെ എസ് ദ ക്യുവിനോട് പറഞ്ഞു. അറുപതോളം പേര്‍ക്ക് വിദഗ്‌ധോപദേശങ്ങള്‍ നല്‍കാന്‍ സാധിച്ചു. ബാക്കിയുള്ളവര്‍ പനി പോലുള്ളവയുണ്ടെന്ന് അറിയിച്ചവരാണ്. നിലവിലെ സാഹചര്യത്തില്‍ അവര്‍ ആശുപത്രികളില്‍ തന്നെ ചികിത്സ തേടേണ്ടതുണ്ട്. അക്കാര്യം അവരെ ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അല്ലാത്ത രോഗികള്‍ക്ക് സംശയനിവാരണം നടത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നു. ഇത്തരമൊരു സംവിധാനത്തിലൂടെ ആശ്വാസമെത്തിച്ചപ്പോള്‍ ഹൃദയം തൊടുന്ന പ്രതികരണങ്ങളാണ് പല രോഗികളില്‍ നിന്നും ഉണ്ടാകുന്നത്. ലോക്ക് ഡൗണ്‍ ആയതോടെ ഡോക്ടര്‍മാരെ പലരും ഫോണിലൂടെ വിളിച്ച് അവരുടെ രോഗങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ സഹായം തേടുന്നുണ്ടായിരുന്നു. താനുള്‍പ്പെടെയുള്ളവര്‍ക്ക് അത്തരത്തില്‍ നിരവധി വിളികള്‍ വന്നു. ഈ സാഹചര്യത്തിലാണ് ആര്‍ക്കും എളുപ്പം ബന്ധപ്പെടാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഉള്‍നാടുകളില്‍ നിന്ന് പോലും ആളുകള്‍ ബന്ധപ്പെടുന്നുണ്ട്. ഡോക്ടര്‍മാരോട് സംസാരിക്കുമ്പോള്‍ തന്നെ പലര്‍ക്കും വലിയ അളവില്‍ ആശ്വാസം തോന്നുന്നതായാണ് അനുഭവം. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് മനശ്ശാസ്ത്ര വിദഗ്ധരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ഡോ. വീണ ദ ക്യുവിനോട് പറഞ്ഞു.

logo
The Cue
www.thecue.in