കൊവിഡ് ബാധിച്ച് ആള്‍ദൈവം മരിച്ചു; 'കൈ ചുംബിച്ച്' അനുഗ്രഹം വാങ്ങാനെത്തിയവര്‍ക്കും രോഗം

കൊവിഡ് ബാധിച്ച് ആള്‍ദൈവം മരിച്ചു; 'കൈ ചുംബിച്ച്' അനുഗ്രഹം വാങ്ങാനെത്തിയവര്‍ക്കും രോഗം
Published on

മധ്യപ്രദേശില്‍ കൊവിഡ് 19 ബാധിച്ച് 'ആള്‍ദൈവം' മരിച്ചു. കയ്യില്‍ ചുംബിച്ച് അനുഗ്രഗം നല്‍കുന്ന ഇയാളില്‍ നിരവധി പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ നാലിനാണ് 'ബാബ' എന്നറിയപ്പെടുന്ന ഇയാള്‍ കൊവിഡ് ബാധിച്ച് മരിച്ചത്. രത്‌നം ജില്ലയിലെ നായാപുര കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രത്‌നം ജില്ലയില്‍ ഇതുവരെ 85 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 19 പേര്‍ ആള്‍ദൈവവുമായി ബന്ധമുള്ളവരായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 13 പേര്‍ നായാപുര നിവാസികളാണ്. ബാബായില്‍ നിന്ന് നിരവധി പേര്‍ക്ക് രോഗം പകര്‍ന്നതായി ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.

ആശ്രമത്തിലെത്തുന്നവരുടെ കൈകള്‍ ചുംബിച്ചും, മന്ത്രവാദങ്ങള്‍ നടത്തിയുമായിരുന്നു ബാബ അനുഗ്രഹിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ബാബയുമായി ബന്ധമുണ്ടായിരുന്ന 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് നോഡല്‍ ഓഫീസര്‍ ഡോ പ്രമോദ് പ്രജാപതി പറഞ്ഞത്. നാല് പേരാണ് നായാപുരയില്‍ മാത്രം ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in