കൊവിഡ് 19 : വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജിപിഎസ് 

കൊവിഡ് 19 : വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജിപിഎസ് 

Published on

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍ ജിപിഎസ് സംവിധാനമേര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ ഭരണകൂടം. വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് സംവിധാനമെന്ന് കളക്ടര്‍ പിബി നൂഹ് അറിയിച്ചു. അങ്ങനെയുള്ളവര്‍ പൊതു ഇടങ്ങളില്‍ വിഹരിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് 19 : വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജിപിഎസ് 
പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയ യുവാവിനെ കണ്ടെത്തി; തിരിച്ചെത്തിച്ച് നിരീക്ഷണത്തിലാക്കി 

രോഗബാധിതരുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട 900 പേരോടാണ് വീടുകളില്‍ തുടരാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.അടൂര്‍ എഞ്ചിനീയറിംഗ് കോളജ്, പാറ്റൂര്‍ ശ്രീ ബുദ്ധാ എഞ്ചിനീയറിംഗ് കളജ്, കാഞ്ഞിരപ്പള്ളി അണല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ജിപിഎസ് സംവിധാനം ഏകോപിപ്പിക്കുന്നത്. രണ്ട് സംഘങ്ങളായി 60 പേരാണ് ആളുകളെ നിരീക്ഷിക്കുന്നത്.

കൊവിഡ് 19 : വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജിപിഎസ് 
കൊവിഡ് 19 : വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കഞ്ചേരി അടക്കം 3 പേര്‍ക്കെതിരെ കേസ് 

നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിച്ചും വിളിച്ചും ആരോഗ്യവകുപ്പ് അധികൃതര്‍ വിവരങ്ങള്‍ തേടുന്നുണ്ട്. കൂടാതെ പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കൂടാതെ കൗണ്‍സിലര്‍മാര്‍ അവരെ ബന്ധപ്പെട്ട് മാനസിക പിന്‍തുണ നല്‍കുകയും ചെയ്യുന്നു. ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും.

logo
The Cue
www.thecue.in