ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കൊറോണ മരണം; ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കൊറോണ മരണം ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന 65കാരിയാണ് മരിച്ചതെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇറാനില്‍ നിന്ന് കഴിഞ്ഞ മാസമാണ് മരിച്ച ബഹ്‌റൈന്‍ സ്വദേശിനി തിരിച്ചുവന്നത്. രാജ്യത്തെത്തിയ ഉടനെ ഇവരെ ഐസൊലേഷനിലേക്ക് മാറ്റുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഇവര്‍ മറ്റുള്ളവരുമായി ഇടപഴകിയിരുന്നില്ല.
അതേസമയം രോഗബാധിതരായിരുന്ന 17 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 15 ബഹ്‌റൈന്‍ സ്വദേശികളും ഓരോ ലെബനീസ്, സൗദി പൗരന്മാരുമാണ് ആശുപത്രി വിട്ടത്. 189 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 77 പേര്‍ രോഗമുക്തരായതായും, നിലവില്‍ രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.