'വെള്ളം പോലും നല്‍കിയില്ല', വിദേശത്ത് നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ വീട്ടുകാര്‍, കാത്തുനിന്നത് മണിക്കൂറുകള്‍

'വെള്ളം പോലും നല്‍കിയില്ല', വിദേശത്ത് നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ വീട്ടുകാര്‍, കാത്തുനിന്നത് മണിക്കൂറുകള്‍
Published on

വിദേശത്ത് നിന്നെത്തിയ യുവാവിനെ വീട്ടുകാര്‍ വീട്ടില്‍ കയറ്റിയില്ലെന്ന് റിപ്പോര്‍ട്ട്. എടപ്പാള്‍ സ്വദേശിയായ യുവാവിനാണ് വീട്ടില്‍ കയറാനാകാതെ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നത്. ഒടുവില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുലര്‍ച്ചെ നാലിനാണ് യുവാവ് വിദേശത്ത് നിന്ന് വീട്ടിലെത്തിയത്. താന്‍ വരുന്ന വിവരം യുവാവ് വീട്ടില്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍ കയറേണ്ടെന്ന് ശാഠ്യം പിടിക്കുകയായിരുന്നു. തൊട്ടടുത്തുള്ള ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു. വെള്ളം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

വിവരമറിഞ്ഞതോടെ എടപ്പാള്‍ സിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ അബ്ദുള്‍ ജലീല്‍ ഇടപെടുകയും, ആംബുലന്‍സ് എത്തിച്ച് യുവാവിനെ നടുവട്ടത്തെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in