പത്ത് വിമാനങ്ങളിലായി 2150 പേര്‍ നെടുമ്പാശ്ശേരിയിലേക്ക്; വിവരങ്ങള്‍ പുറത്തുവിട്ട് വിമാനത്താവള അധികൃതര്‍

പത്ത് വിമാനങ്ങളിലായി 2150 പേര്‍ നെടുമ്പാശ്ശേരിയിലേക്ക്; വിവരങ്ങള്‍ പുറത്തുവിട്ട് വിമാനത്താവള അധികൃതര്‍
Published on

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പത്ത് വിമാനങ്ങളിലായി 2150 പേരെയാകും കേരളത്തിലെത്തിക്കുക എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവള അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. മെയ് ഏഴിനാകും ആദ്യ വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തുക. അബുദാബിയില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള പ്രവാസികളെയാണ് കൊണ്ടുവരുന്നത്. മെയ് 8- ബഹ്‌റൈന്‍, മെയ് 9- കുവൈറ്റ്, മസ്‌ക്കറ്റ്, മെയ് 10- ക്വാലാലംപൂര്‍, മെയ് 11- ദമാം, ദുബായ്, മെയ് 12- ക്വാലാലംപൂര്‍, മെയ് 13, ജിദ്ദ എന്നിങ്ങനെയാണ് വിമാനങ്ങളുടെ വിവരങ്ങള്‍. സമയക്രമം ലഭ്യമായിട്ടില്ല..

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പത്ത് വിമാനങ്ങളിലായി 2150 പേര്‍ നെടുമ്പാശ്ശേരിയിലേക്ക്; വിവരങ്ങള്‍ പുറത്തുവിട്ട് വിമാനത്താവള അധികൃതര്‍
മാലിദ്വീപില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളെ എത്തിക്കാന്‍ നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു

അതേസമയം 12 രാജ്യങ്ങളില്‍ നിന്നായി ആദ്യ ആഴ്ച പതിനയ്യായിരത്തോളം പേരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതിയാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയിലേക്കും, ബ്രിട്ടനിലേക്കും ആദ്യ ഘട്ടത്തില്‍ വിമാനങ്ങള്‍ അയക്കും. തുടക്കത്തില്‍ 64 വിമാനങ്ങളാകും പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ വിവിധ രാജ്യങ്ങളിലേക്ക് പോകുന്നത്. കേരളത്തിന് പുറമേ, ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങി 13 നഗരങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വിമാനങ്ങളെത്തുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in