പ്രവാസികള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

പ്രവാസികള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
Published on

വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മെയ് 5ന് പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയേഴ്‌സില്‍ മാറ്റം വരുത്താനാകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേരളത്തിലെത്തുന്ന പ്രവാസികളെ ഏഴു ദിവസം ക്വാറന്റൈനിലാക്കി, ഏഴാം ദിവസം പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിച്ചാല്‍ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. ഈ ആവശ്യം വിദഗ്ധ സമിതി പരിഗണിച്ചതിന് ശേഷമാണ് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്.

പ്രവാസികള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
'കേരളത്തിന്റെ തയ്യാറെടുപ്പിലാണ് പോരായ്മ, മുഖ്യമന്ത്രി മലര്‍ന്നു കിടന്ന് തുപ്പരുത്'; വി മുരളീധരന്‍

കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സംസ്ഥാനത്തെത്തിയവരുടെ ഏഴ് ദിവസത്തെ നിരീക്ഷണം കഴിയും മുമ്പെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in