സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ചികിത്സയിലായിരുന്ന എക്‌സൈസ് ജീവനക്കാരന്‍ മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ചികിത്സയിലായിരുന്ന എക്‌സൈസ് ജീവനക്കാരന്‍ മരിച്ചു
Published on

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ ബ്ലാത്തൂര്‍ സ്വദേശി കെ പി സുനിര്‍ കുമാര്‍ (28) ആണ് മരിച്ചത്. ഇതോടെ കേരളത്തില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 21 ആയി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ 12 വരെ സുനില്‍ മട്ടന്നൂര്‍ എക്‌സൈസ് ഓഫീസില്‍ ജോലി ചെയ്തിരുന്നു. 12ന് വൈകിട്ട് പനിയും ശ്വാസതടസവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധിച്ചതോടെ ഇവിടെ നിന്ന് 14ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ന്യുമോണിയ ഇരുശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിരുന്നു. ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു മരണം. പനികൂടി ന്യൂമോണിയ ആയതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.

സുനില്‍കുമാറിന് എവിടെ നിന്നാണ് രോഗബാധയുണ്ടായത് എന്ന കാര്യം വ്യക്തമല്ല. ഈ മാസം മൂന്നിന് അബ്കാരി കേസില്‍ അറസ്റ്റിലായ പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കാന്‍ സുനില്‍ ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് പ്രതിയുമായി തോട്ടയിലെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലും എത്തിയിരുന്നു. ഇവിടെ നിന്നാണോ രോഗം ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സുനില്‍ കുമാറിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്‌സൈസ് ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. 18 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോവുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in