കൊച്ചിയില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് കൊവിഡ്; ചെല്ലാനം ഹാര്‍ബറും ആശുപത്രിയും അടച്ചു

കൊച്ചിയില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് കൊവിഡ്; ചെല്ലാനം ഹാര്‍ബറും ആശുപത്രിയും അടച്ചു
Published on

കൊച്ചിയില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അറുപത്താറുകാരിയായ ചെല്ലാനം സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെല്ലാനം ഹാര്‍ബര്‍ അടച്ചിടുമെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവരുടെ ഭര്‍ത്താവും മകനും ഹാര്‍ബര്‍ ജോലിക്കാരാണ്.

കൊച്ചിയില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് കൊവിഡ്; ചെല്ലാനം ഹാര്‍ബറും ആശുപത്രിയും അടച്ചു
ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍ ആഗസ്ത് 15നുള്ളില്‍; ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ഐസിഎംആറിന്റെ നിര്‍ദേശം

രോഗം സ്ഥിരീകരിച്ച സ്ത്രീ 29 മുതല്‍ എറണാകുളം ജില്ലാ ആശ്രുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള 75 ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ചെല്ലാനം 15, 16 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്. ചെല്ലാനം ക്വാര്‍ട്ടിന ആശുപത്രി അടച്ചു.

പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്ത് മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറ്റ് പ്രദേശങ്ങളിലേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in