ലോക് ഡൗണ്‍ രണ്ടാം ഘട്ടം എങ്ങനെ, പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ലോക് ഡൗണ്‍ രണ്ടാം ഘട്ടം എങ്ങനെ, പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
Published on

ലോക് ഡൗണ്‍ രണ്ടാംഘട്ടത്തിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. രണ്ടാംഘട്ടത്തിലും നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ അമിത ഇളവുകള്‍ നല്‍കരുതെന്നും നിര്‍ദേശിച്ചു. ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം.

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ രണ്ടാംഘട്ടത്തിലും തുറക്കരുത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള കോള്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ആരാധനാലയങ്ങള്‍ തുറക്കരുത്. മതപരമായ ചടങ്ങുകള്‍ പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. രാഷ്ട്രീയ പാര്‍്ട്ടികളുടെ യോഗങ്ങള്‍ ചേരുന്നതിനുള്ള നിയന്ത്രണവും തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം.

വ്യവസായ മേഖലയ്ക്ക് ഇളവുകളുണ്ടാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പുതിയ മാര്‍ഗനിര്‍ദേശത്തിലില്ല.കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റൊഴിക്കാന്‍ സൗകര്യമൊരുക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.

പൊതുഗതാഗതവും പാടില്ല. പ്രത്യേക തീവണ്ടികളും ഉണ്ടാകില്ല. വ്യോമഗതാഗതവും ആരംഭിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in