സംസ്ഥാനത്ത് 1417 പേര്‍ക്ക് കൂടി കൊവിഡ്; 1242 സമ്പര്‍ക്ക രോഗികള്‍, 1426 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 1417 പേര്‍ക്ക് കൂടി കൊവിഡ്; 1242 സമ്പര്‍ക്ക രോഗികള്‍, 1426 പേര്‍ക്ക് രോഗമുക്തി
Published on

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 1426 പേര്‍ രോഗമുക്തരായി. ഇന്ന് അഞ്ച് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1242 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 105 പേരുടെ ഉറവിടം വ്യക്തമല്ല. 62 പേര്‍ വിദേശത്ത് നിന്നും 72 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനകം 21625 പരിശോധനകള്‍ നടത്തി. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസര്‍കോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4.

കൊവിഡ് പ്രതിരോധത്തിനൊപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴയില്‍ തീരപ്രദേശങ്ങളില്‍ കൊവിഡ് രോഗവ്യാപനം തുടരുന്നു. ആറ് ക്ലസ്റ്ററുകളിലാണ് രോഗം വര്‍ധിക്കുന്നത്. കോട്ടയം ജില്ലയില്‍ അതിരംപുഴ, ഏറ്റുമാനൂര്‍ മേഖലയില്‍ കൊവിഡ് സമ്പര്‍ക്ക വ്യാപനം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏറ്റുമാനൂര്‍ ക്ലസ്റ്ററിന്റെ ഭാഗമായിരുന്ന അതിരംപുഴ ഗ്രാമപഞ്ചായത്തിനെ പ്രത്യേക ക്ലസ്റ്റായി പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in