സംസ്ഥാനത്ത് 1553 പേര്‍ക്ക് കൂടി കൊവിഡ്; 1391 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് 1553 പേര്‍ക്ക് കൂടി കൊവിഡ്; 1391 സമ്പര്‍ക്ക രോഗികള്‍
Published on

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1950 പേര്‍ ഇന്ന് രോഗമുക്തരായി. 10 പേര്‍ ഇന്ന് കൊവിഡ് മൂലം മരണമടഞ്ഞുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറില്‍ 30,342 സാമ്പിളുകള്‍ പരിശോധിച്ചു. നിലവില്‍ സംസ്ഥാനത്ത് 21,516 കൊവിഡ് ആക്ടീവ് കേസുകളാണ് ഉള്ളത്. രാജ്യത്ത് ഒറ്റദിവസത്തെ കൊവിഡ് കേസുകളുടെ എണ്ണം 83,883 ആയി വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 1043 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലാകെ കൊവിഡ് കേസുകളുടെ 38,54,000 ആയി ഉയര്‍ന്നു. 816,000 പോസിറ്റീവ് കേസുകള്‍ നിലവിലുണ്ട്. 67,400 ആണ് മരണം. കേരളത്തിലെ സ്ഥിതിയും ആശങ്കയ്ക്ക് വകനല്‍കുന്നതാണെന്നും മുഖ്യമന്ത്രി.

കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് ജാഗ്രത കുറയ്ക്കാനുള്ള സൂചന അല്ല. ഒണം അവധിയായതിനാല്‍ ആളുകള്‍ ടെസ്റ്റിന് പോകാന്‍ മടിച്ചു. പൊതുവില്‍ ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞത് കൊണ്ടാണ് കേസുകളും കുറഞ്ഞത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലാണെന്നത് ശ്രദ്ധിക്കണം. ഇത് 5ന് താഴെ നിര്‍ത്തണം, എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 8ന് മുകളിലാണ്. കേസുകള്‍ കൂടുന്ന സാഹചര്യമാണ് നിലവിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in