593 പേര്‍ക്ക് കൊവിഡ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രണ്ട് മരണവും. ഇതുവരെ 11,569 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിട്ടുണ്ട്. 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്ക് രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം 60 ശതമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 6416 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 1053 പേര്‍ ചികിത്സ തേടിയെത്തി.
90 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. 116 പേര്‍ വിദേശത്ത് നിന്നും എത്തി. 204 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം സ്വദേശികളാണ് അരുള്‍ദാസ്(70), ബാബുരാജ്(60) എന്നിവരാണ് മരിച്ചത്. 299 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
രോഗം റിപ്പോര്‍ട്ട് ചെയ്തത്
തിരുവനന്തപുരം 173
കൊല്ലം 53
പാലക്കാട് 49
എറണാകുളം 44
പത്തനംതിട്ട, ഇടുക്കി 28
ആലപ്പുഴ 42
കണ്ണൂര്‍39
ഇടുക്കി 28
കോഴിക്കോട് 26
വയനാട് 26
തൃശ്ശൂര്‍ 21
മലപ്പുറം 19
കോട്ടയം 16
152 പേര്‍ക്ക് തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരത്ത് അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. ജില്ലയിലെ തീരമേഖലയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. സര്‍ക്കാരും ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ക്ലസ്റ്ററുകളില്‍ പരിശോധന കര്‍ശനമാക്കും. രോഗവ്യാപന തോത് വിലയിരുത്തും.