എല്ലാ വായ്പകള്‍ക്കും മൂന്നുമാസം മൊറട്ടോറിയം, പലിശ നിരക്ക് കുറച്ചു; കൊവിഡിനെ നേരിടാന്‍ പ്രഖ്യാപനങ്ങളുമായി ആര്‍ബിഐ 

എല്ലാ വായ്പകള്‍ക്കും മൂന്നുമാസം മൊറട്ടോറിയം, പലിശ നിരക്ക് കുറച്ചു; കൊവിഡിനെ നേരിടാന്‍ പ്രഖ്യാപനങ്ങളുമായി ആര്‍ബിഐ 

Published on

കൊവിഡ് 19 മൂലം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കുന്ന പ്രതിസന്ധി നേരിടാന്‍ പ്രഖ്യാപനങ്ങളുമായി ആര്‍ബിഐ. റിപ്പോ നിരക്ക് കുറയ്ക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആര്‍ബിഐ ഗവര്‍ണര്‍ നടത്തിയത്. 5.15 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചത്. റിവേഴ്‌സ് റിപ്പോ നിരക്ക് 0.90 ശതമാനവും കുറച്ചു. രാജ്യത്തെ വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ പ്രവചനാതീതമാണ്. എത്രകാലം ഈ സാഹചര്യം നീണ്ടു നില്‍ക്കും എന്ന് വ്യക്തമല്ലെന്നും അതിനനുസരിച്ചുള്ള സാമ്പത്തിക സുരക്ഷാ നടപടികള്‍ വേണമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാങ്കുകളുടെ കരുതല്‍ ധന അനുപാതം നാലു ശതമാനത്തില്‍ നിന്ന് മൂന്നു ശതമാനമായി കുറച്ചു. ആര്‍ബിഐ പ്രഖ്യാപനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്ക് കാര്യമായി കുറച്ചതോടെ വായ്പ പലിശകള്‍ കുറയ്ക്കാന്‍ ബാങ്കുകളും നിര്‍ബന്ധിതരാകും.

എല്ലാ വായ്പകള്‍ക്കും മൂന്നുമാസം മൊറട്ടോറിയം, പലിശ നിരക്ക് കുറച്ചു; കൊവിഡിനെ നേരിടാന്‍ പ്രഖ്യാപനങ്ങളുമായി ആര്‍ബിഐ 
കൊവിഡ് 19: അമേരിക്കയില്‍ സ്ഥിതി ഗുരുതരം, രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാമത് 

എല്ലാ വിധത്തിലുള്ള ബാങ്കുകളുടെ ടേം ലോണുകള്‍ക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തി. കമ്പനികളുടെ വര്‍ക്കിങ് ക്യാപിറ്റല്‍ ലോണുകള്‍ക്കും മൂന്നു മാസത്തെ തിരിച്ചടവിന് സാവകാശം നല്‍കി. വീട് ലോണ്‍, കാര്‍ ലോണ്‍, തുടങ്ങി എല്ലാ ലോണുകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.

logo
The Cue
www.thecue.in