'എനിക്ക് ശ്വാസം കിട്ടുന്നില്ല, യാചിച്ചിട്ട് പോലും മൂന്ന് മണിക്കൂറായി ഓക്‌സിജന്‍ നല്‍കിയിട്ടില്ല, എനിക്ക് ശ്വാസമെടുക്കാന്‍ കഴിയുന്നില്ല. ഹൃദയം നിലച്ചത് പോലെ തോന്നുന്നു', കൊവിഡ് രോഗി മരിക്കുന്നതിന് തൊട്ട് മുമ്പ് പിതാവിനയച്ച സന്ദേശത്തിലെ വാക്കുകളാണ് ഇത്. 34കാരനായ യുവാവ് ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥ വിവരിക്കുന്ന വീഡിയോ യുവാവ് മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് റെക്കോര്‍ഡ് ചെയ്തതാണെന്നാണ് റിപ്പോര്‍ട്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ജൂണ്‍ 24നാണ് യുവാവിന് കടുത്ത പനി ആരംഭിച്ചത്. ശ്വാസം മുട്ടലുമുണ്ടായിരുന്നു. പത്ത് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം ലഭിച്ചത്. ജൂണ്‍ 26ന് ഇയാള്‍ മരിച്ചു. പിറ്റേ ദിവസമാണ് കൊവിഡ് പരിശോധനാഫലം ലഭിക്കുന്നത്.
മൃതദേഹം ലഭിച്ചതിനെ തുര്‍ന്ന് വീട്ടുകാര്‍ സംസ്‌കാരചടങ്ങുകള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് യുവാവ് അയച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതെന്ന് പിതാവ് പറഞ്ഞു. വീഡിയോയില്‍ മകന്റെ സ്വരം കേള്‍ക്കുമ്പോള്‍ ഹൃദയം തകര്‍ന്നതുപോലെയാണെന്നും പിതാവ് പറഞ്ഞു. ഈ അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകാനിടയാകരുത്, മകന് എന്തുകൊണ്ടാണ് ഓക്‌സിജന്‍ നിഷേധിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതാപിതാക്കള്‍, ഭാര്യ, സഹോദരന്‍, സഹോദരഭാര്യ, അളിയന്‍ തുടങ്ങിയവരെല്ലാം യുവാവുമായി അടുത്ത് ഇടപെട്ടിരുന്നു. ഒമ്പതും, പന്ത്രണ്ടും വയസുള്ള പേരക്കുട്ടികള്‍ വീട്ടിലുണ്ട്. ആരും തങ്ങളുടെ പരിശോധന നടത്തുന്നില്ലെന്നും പിതാവ് ആരോപിച്ചു.
അതേസമയം യുവാവിന് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കിയിരുന്നെന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു യുവാവിന്റെ മരണമെന്നും, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇത്തരം കേസുകള്‍ വരുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.