ലോക്ക് ഡൗണ്‍ നാലാം ദിനം: നിര്‍ദേശങ്ങള്‍ ലംഘിച്ച 2,234 പേര്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് 1447 വാഹനങ്ങള്‍ 

ലോക്ക് ഡൗണ്‍ നാലാം ദിനം: നിര്‍ദേശങ്ങള്‍ ലംഘിച്ച 2,234 പേര്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് 1447 വാഹനങ്ങള്‍ 

Published on

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നാലാം ദിനത്തിലേക്ക് കടന്നിരിക്കുന്നു. ഇന്നലെ മാത്രം 19 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 126 ആയി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ 2234 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 1447 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് 2098 കേസുകളാണ്. ഇതോടെ മൂന്ന് ദിവസങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5710 ആയി. വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് ആലപ്പുഴയിലാണ്, 214. ഇടുക്കിയിലാണ് ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്, 245. തിരുവനന്തപുരം ജില്ലയില്‍ 222 പേരും, കൊച്ചിയില്‍ 155 പേരും, കോഴിക്കോട് 140 പേരും അറസ്റ്റിലായി.

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസിന്റെ കര്‍ശന നടപടി ഇന്നും തുടരും. അതേസമയം പരിശോധനയ്ക്കിടെ പൊലീസ് പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കര്‍ശന നടപടി എടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ പൊതുജനങ്ങളോട് വിനയത്തോടെയും എന്നാല്‍ ദൃഢമായും പെരുമാറേണ്ടത് ഓരോ പൊലീസുകാരന്റെയും ഉത്തരവാദിത്തമാണന്നും ഡിജിപി പറഞ്ഞു. ജോലിക്ക് പോകുന്ന ഹോം നഴ്‌സുമാരെ തടയരുതെന്നും നിര്‍ദേശമുണ്ട്.

logo
The Cue
www.thecue.in